കെ.ജി. ജോർജ് സംവിധാനം ചെയ്ത പഞ്ചവടിപ്പാലത്തിൽ നിന്നുമാണ് ആമേൻ എന്ന സിനിമ ഉണ്ടായതെന്ന് സംവിധായകൻ ലിജോ ജോസ് പെല്ലിശേരി. ഒരു സംവാദത്തിനിടെയാണ് സംവിധായകൻ മനസ് തുറന്നത്. ആമേനിൽ പാലത്തിന് പകരം പള്ളിയാണ് ഉപയോഗിച്ചിരിക്കുന്നത്. പള്ളിക്ക് ചുറ്റുമാണ് മറ്റെല്ലാം.
ജോർജ് സാർ എടുത്തത് നാളത്തെ സിനിമകളാണെന്നതിൽ യാതൊരു തർക്കവുമില്ല, അദ്ദേഹത്തിന്റെ ഓരോ സിനിമയും വ്യത്യസ്തമാണ്. ആർട് സിനിമ, കൊമേഴ്സ്യൽ സിനിമ എന്ന വേർതിരിവ് അദ്ദേഹത്തിനില്ല എന്നാണ് ഞാൻ മനസിലാക്കുന്നത്.
ജോഷി സാറും ജോർജ് സാറും ഒരേ കാലത്ത് സിനിമ ചെയ്തവരാണ്. അതാണ് മലയാള സിനിമയുടെ സുവർണ കാലഘട്ടവും. പിന്നീട് സിനിമ താഴേക്ക് പോയെങ്കിലും ഇപ്പോൾ തിരിച്ചു വരവിന്റെ പാതയിലാണ് മലയാള സിനിമ. കെ.ജി. ജോർജിന്റെ യവനികയാണ് ഏറ്റവും പ്രിയപ്പെട്ട സിനിമയെന്നും ലിജോ പറഞ്ഞു.