നൗഷാദ് മാങ്കാംകുഴി
കായംകുളം: മലയാളത്തിന്റെ നീലാംബരി മാധവിക്കുട്ടിയുടെ കഥപറയുന്ന സിനിമയിൽ ആമിയായി അഭിനയിക്കുന്ന മഞ്ജുവാര്യരെയും സംവിധായകൻ കമലിനെയും പിന്തുണച്ച് കെ സി വേണുഗോപാൽ എം പി . വിമർശിക്കുന്നവർ കലയിലും അസഹിഷ്ണുത വളർത്താൻ ശ്രമിക്കുകയാണന്ന് കെ സി വേണുഗോപാൽ എം പി ഫേസ് ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു. കലയും കലാകാരനും ഒരു ജനാധിപത്യ സമൂഹത്തിൽ എങ്ങനെ പ്രവർത്തിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം രാഷ്ട്രീയ പാർട്ടികൾ ഏറ്റെടുക്കരുതെന്നും കെ സി വേണുഗോപാൽഎം പി അഭിപ്രായപ്പെട്ടു .
സിനിമ പുറത്തുവരുന്നതിന് മുന്പെ കുറച്ചുപേർ നവമാധ്യമങ്ങളിലൂടെ വാളെടുത്തു തുടങ്ങിയിരിക്കുകയാണ് .മാധ്യമം നവ മായിട്ടു കാര്യമില്ല മനസ്സും നവമാകണം .ഈ കാലമത്രയും കേരളത്തിൽ മലയാള സിനിമയിൽ നടീനടന്മാർ പല ജാതിയിലുള്ള കഥാപാത്രങ്ങളെയും അവതരിപ്പിച്ചിട്ടുണ്ട് അബ്ദുൾ ഖാദർ എന്ന അനശ്വരനായ പ്രേം നസീർ ആണ് ശ്രീകൃഷ്ണന്റെ വേഷവും വടക്കൻപാട്ടുകളിലെ ഒട്ടുമിക്ക കഥാപാത്രങ്ങളെയും അവതരിപ്പിച്ചിരിക്കുന്നത് ആ സിനിമകളിലൊക്കെ വില്ലൻ വേഷത്തിൽ എത്തിയത് ഉമ്മർ ആയിരുന്നു.
അന്നൊന്നും പ്രേംനസീർ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിൽ ആരും ജാതി കണ്ടില്ല, ഒരു മാധ്യമം എന്ന നിലയിൽ സിനിമയ്ക്കു രാഷ്ട്രീയം ഉണ്ട്. ആ രാഷ്ട്രീയം രാഷ്ട്രീയപാർട്ടികളോട് ചേർന്ന് നിൽക്കണമെന്നില്ല മോശം സിനിമ കാണാതിരിക്കാനുള്ള അവകാശം പൗരനുണ്ട് അതുപോലെ ഇഷ്ടപ്പെടുന്ന സിനിമ കാണാനും അത് മാത്രമാണ് കലയുടെ രാഷ്ട്രീയമെന്നും കെസിപറഞ്ഞു.
അഭ്രപാളികളിലെ ആമിയെ അനശ്വരമാക്കാൻ മഞ്ജുവിനും ആമിയോട് സത്യസന്ധത പുലർത്താൻ കമലിനും കഴിയട്ടെ എന്നാശംസിക്കുന്നതായും കെ സി വേണുഗോപാൽ എം പി ഫേസ് ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു. ഫേസ് ബുക്ക് പോസ്റ്റിൻറ്റെ പൂർണ്ണ രൂപം ചുവ ടെമലയാളത്തിന്റെ നീലാംബരി മാധവിക്കുട്ടിയുടെ കഥ പ്രശസ്ത സംവിധായകൻ കമൽ സംവിധാനം ചെയ്യുകയാണ്. ആമിയായി അഭിനയിക്കുന്നത് മഞ്ജു വാരിയർ.സിനിമ പുറത്തുവന്നിട്ടില്ല പക്ഷെ കേട്ടപ്പോൾ തന്നെ കുറച്ചുപേർ നവമാധ്യമങ്ങളിലൂടെ വാളെടുത്തു തുടങ്ങിയിരിക്കുന്നു.
മാധ്യമം ’നവ ’മായിട്ടു കാര്യമില്ല മനസ്സും നവമാകണ്ടേ ഈ കാലമത്രയും കേരളത്തിൽ മലയാള സിനിമയിൽ നടീനട·ാർ പല ജാതിയിലുള്ള കഥാപാത്രങ്ങളെയും അവതരിപ്പിച്ചിട്ടുണ്ട്. അബ്ദുൾ ഖാദർ എന്ന അനശ്വരനായ പ്രേം നസീർ ആണ് ശ്രീകൃഷ്ണന്റെ വേഷവും വടക്കൻപാട്ടുകളിലെ ഒട്ടുമിക്ക കഥാപാത്രങ്ങളെയും അവതരിപ്പിച്ചിരിക്കുന്നത് . ആ സിനിമകളിലൊക്കെ വില്ലൻ വേഷത്തിൽ എത്തിയത് ഉമ്മർ ആയിരുന്നു. അന്നൊന്നും പ്രേംനസീർ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിൽ ആരും ജാതി കണ്ടില്ല. എന്തിനാണ് ഈ കോലാഹലം?
എന്ന് ചിന്തിക്കുന്പോൾ ചിലതൊക്കെ കൂട്ടിവായിക്കേണ്ടിയിരിക്കുന്നു മഹാനായ ഗസൽ ഗായകൻ ഗുലാം അലി ഭാരതത്തിന്റെ മണ്ണിൽ പാടിയപ്പോൾ അസഹിഷ്ണുത കാട്ടിയ വർ ഗോവിന്ദ് പൻസാരയെപ്പോലുള്ളവരോടും ,ഖൽബുർഗി ,തബോൽക്കർ തു ടങ്ങിയ എഴുത്തു കാരോടും ഭാരതത്തിലെ അസംഖ്യം കലാകാരൻമാരോടും ഇന്നീ കാണിക്കുന്ന അസഹിഷ്ണുതകൾ.പെരുമാൾ മുരുകൻ എഴുത്ത് അവസാനിപ്പിക്കാൻ എടുത്ത തീരുമാനത്തിലേക്കെത്തിച്ച സാഹചര്യങ്ങൾ വർഷങ്ങളായി നിരവധി നല്ല സിനിമകൾ സംവിധാനം ചെയ്തു ’കമൽ’ ആയി മലയാളത്തിൽ നിലകൊണ്ട സംവിധായകനെ കമാലുദീൻ ആക്കിയവർ മാധവിക്കുട്ടിയുടെ കൃതികളെക്കാൾ അവരുടെ മതത്തെ ചർച്ച ചെയ്തവർ,അവർ മറ്റെന്തിനോ വേണ്ടി തിളയ്ക്കുകയാണ്.
രാഷ്ട്രീയം എന്ന മലയാളവാക്കിന്റെ അർഥം ’രാഷ്ട്രത്തെ സംബന്ധിക്കുന്ന ’ എന്നാണ്. ഒരു മാദ്ധ്യമം എന്ന നിലയിൽ സിനിമയ്ക്കു രാഷ്ട്രീയം ഉണ്ട്. ആ രാഷ്ട്രീയം രാഷ്ട്രീയപാർട്ടികളോട് ചേർന്ന് നിൽക്കണമെന്നില്ല.മോശം സിനിമ കാണാതിരിക്കാനുള്ള അവകാശം പൗരനുണ്ട്.അതുപോലെ ഇഷ്ടപ്പെടുന്ന സിനിമ കാണാനും. അത് മാത്രമാണ് കലയുടെ രാഷ്ട്രീയം. അതിനപ്പുറം കലയും കലാകാരനും ഒരു ജനാധിപത്യ സമൂഹത്തിൽ എങ്ങനെ പ്രവർത്തിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം രാഷ്ട്രീയ പാർട്ടികൾ ഏറ്റെടുക്കരുത്.അഭ്രപാളികളിലെ ആമിയെ അനശ്വരമാക്കാൻ മഞ്ജുവിനും,ആമിയോട് സത്യസന്ധത പുലർത്താൻ കമലിനും കഴിയട്ടെ എന്നാശംസിച്ചുകൊള്ളുന്നു.