മോഹന്‍ലാലിന്റെ രണ്ടാമൂഴത്തിന് വെല്ലുവിളിയുമായി ആമിര്‍ ഖാന്റെ മഹാഭാരതമെത്തുന്നു; സംവിധായകന്‍ രാജമൗലി; നിര്‍മാതാവ് മുകേഷ് അംബാനി

ഏറെ കൊട്ടിഘോഷിക്കപ്പെട്ട മോഹന്‍ലാലിന്റെ രണ്ടാമൂഴത്തിന് വെല്ലുവിളിയായി ആമിര്‍ ഖാന്റെ മഹാഭാരതം എത്തുന്നു. 1000 കോടി ബജറ്റില്‍ മുകേഷ് അംബാനി കോ പ്രൊഡ്യൂസറാകുന്ന ചിത്രം പത്തു ഭാഗങ്ങളായി ഇറക്കുന്നത് ജിയോയുടെ ഒടിടി പ്ലാറ്റ്‌ഫോമിനായാണെന്നാണ് സൂചന. ഗെയിം ഓഫ് ത്രോണ്‍സ്, സ്റ്റാര്‍ വാര്‍സ് എന്നീ ലോകശ്രദ്ധ നേടിയ ഇംീഷ് പരമ്പരകളുടെ ചുവടു പിടിച്ചാണിത്. രാജമൗലി സംവിധായകനാകുമെന്നാണ് സൂചനകള്‍.അംബാനിക്കൊപ്പം ആമിര്‍ ഖാനും നിര്‍മാണത്തില്‍ പങ്കുചേരുമെന്നാണ് വിവരം.

ഹോളിവുഡിലെ ഏറ്റവും വിദഗ്ദരായ വിഎഫ്എക്‌സ് വിദഗ്ധര്‍ ചിത്രത്തിനായി എത്തും. മോഹന്‍ലാല്‍ ഭീമനായി വേഷമിടുന്ന രണ്ടാമൂഴത്തിന് കടുത്ത വെല്ലുവിളിയായിരിക്കും പുതിയ മഹാഭാരതമെന്ന് പലരും വ്യാഖ്യാനിക്കുന്നു. മുമ്പ് മോഹന്‍ലാല്‍, ആമിര്‍ ഖാന്‍, രജനികാന്ത് തുടങ്ങി സൂപ്പര്‍ താരങ്ങളെ നിരത്തി മഹാഭാരതം ചെയ്യാന്‍ രാജമൗലി ആലോചിച്ചിരുന്നു. പിന്നീട് മോഹന്‍ലാല്‍ രണ്ടാമൂഴം പ്രഖ്യാപിച്ചതോടെ ഉപേക്ഷിക്കുകയായിരുന്നു. തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിലാണ് ആമിര്‍ ഇപ്പോള്‍ അതിനു ശേഷം മഹാഭാരതത്തിലേയ്ക്ക് കടക്കുമെന്നാണ് സൂചനകള്‍.

 

Related posts