തനിക്ക് ഓര്‍മ ശക്തി തീരെയില്ലെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ആമിര്‍ഖാന്‍ ! താന്‍ ഡയലോഗ് പഠിക്കുന്ന രീതിയെക്കുറിച്ച് താരം പറയുന്നത്

ബോളിവുഡിലെ ഖാന്‍ ത്രയങ്ങളില്‍ ഏറ്റവും സീനിയറാണ് മിസ്റ്റര്‍ പെര്‍ഫെക്ട് എന്നറിയപ്പെടുന്ന ആമിര്‍ഖാന്‍. 30 വര്‍ഷം നീണ്ട സിനിമ ജീവിതത്തിലൂടെ കോടിക്കണക്കിന് ആരാധകരുടെ ഹൃദയം കീഴടക്കിയ ആമിര്‍ എല്ലാ അര്‍ഥത്തിലും മിസ്റ്റര്‍ പെര്‍ഫെക്ടാണ്.

വര്‍ഷത്തില്‍ ഒരു സിനിമ എന്ന കണക്കിലെത്തി അത് ഇന്ത്യന്‍ സിനിമയിലെ തന്നെ ബ്ലോക്ബസ്റ്ററാക്കുന്ന താരത്തിന്റെ ഈ വിജയത്തിന് പിന്നില്‍ വലിയ അധ്വാനമുണ്ട്. ഇത്രയും നാള്‍ ഒന്നാം സ്ഥാനത്ത് പിടിച്ചു നില്‍ക്കുന്നതിന്റെ മാജിക് എന്താണ് എന്ന ചോദ്യത്തിന് മാജിക്കല്ല എന്നാണ് ആമിറിന്റെ മറുപടി.

‘ഞാനൊരു പ്രത്യേക രീതിയോ, കഴിവോ ഉള്ള താരമല്ല. പക്ഷേ എനിക്കെന്റേതായ രീതി ഉണ്ട്. അതിലൂടെയാണ് ഇവിടെയെത്തിയത്. എനിക്ക് വലിയ ഓര്‍മ്മ ശക്തിയില്ല. സമയം എടുക്കും. അതുകൊണ്ട് ഒരു സിനിമയ്ക്ക് നാലു മാസത്തോളം റിഹേഴ്സല്‍ വേണ്ടി വരും. ആദ്യം ഡയറക്ടറിനൊപ്പം റിഹേഴ്സല്‍ ചെയ്യും.

പിന്നെ ഒറ്റയ്ക്ക് ചെയ്യും. അങ്ങനെയേ സെറ്റിലെത്തുമ്പോള്‍ ഡയലോഗുകള്‍ ഓര്‍ത്തിരിക്കൂ. പിന്നെ എഴുത്തുകാരന്റെ വരികള്‍ നിങ്ങളുടെ സ്വന്തം വരികളായി മാറണം. ഇടയ്ക്ക് ഞാന്‍ സ്വന്തമായും വരികളെഴുതും.’ ആമിര്‍ പറഞ്ഞു. എന്തായാലും ആമിറിന്റെ ഈ വെളിപ്പെടുത്തലില്‍ ഞെട്ടിയിരിക്കുകയാണ് ആരാധകര്‍.

Related posts