ഒരു പോലെ മൂന്നിലധികം സിനിമകളിലുടെ ഭാഗമാകാന്‍ എനിക്കു സാധിക്കില്ല. ഇങ്ങനെയാണ് ഞാന്‍ ശീലിച്ചത്. ഞാന്‍ സംവിധായകരെയും ശ്രദ്ധയോടെയാണ് തിരഞ്ഞെടുക്കുന്നത്. എന്റെ സംവിധായകർ ഒരേ സമയം ഒരു സിനിമയാണ് ചെയ്യുന്നത്. അതിനൊരപവാദം ധര്‍മേഷ് ദര്ശന് മാത്രമാണ്.
അദ്ദേഹം ദഡ്ക്കനും മേളയും ഒരുമിച്ച് ചെയ്യുന്നുണ്ട്. ഇന്ദ്ര കുമാര്‍ ആയാലും മന്‍സൂര്‍ ഖാന് ആയാലും സംവിധായകന്റെ ജോലി ഷൂട്ടിംഗ് തീരൂന്നതോടെ അവസാനിക്കില്ല.
ഡബ്ബിംഗ്, ശബ്ദമിക്സിംഗ്, പബ്ലിസിറ്റി എല്ലാം അയാളുടെ ഉത്തരവാദിത്തമാണ്. സ്വന്തം സിനിമയുടെ മ്യൂസിക് സെറ്റിംഗുകളില്‍ പോകാത്ത സംവിധായകരുണ്ട്.
പാട്ട് ചിത്രീകരണത്തിനും ആക്ഷന്‍ ചിത്രീകരണത്തും പോകാത്തവരുണ്ട്. എനിക്ക് അതുപോലെയുള്ളവര്ക്കൊപ്പം പ്രവര്‍ത്തിക്കാനാകില്ല. അവര്‍ സ്വന്തം സിനിമയെ തന്നെ കൊല്ലുന്നവരാണ്. -ആമിർ ഖാൻ