കോടാലി: മറ്റത്തൂർ പഞ്ചായത്തിലെ മുരുക്കുങ്ങൽ-മുപ്ലി റോഡിൽ കാട്ടാന ശല്യം വർധിച്ച സാഹചര്യത്തിൽ റോഡരുകിലെ അടിക്കാടുകൾ വെട്ടിവെളുപ്പിക്കുന്ന പണികൾ ആരംഭിച്ചു.
മുപ്ലി തേക്കുതോട്ടത്തിലൂടെ കടടന്നുപോകുന്ന റോഡിൻരെ ഇരുവശത്തും അടിക്കാടുകൾ വളർന്നുനിൽക്കുന്നതിനാൽ യാത്രക്കാർക്ക് റോഡരുകിൽ നിൽക്കുന്ന കാട്ടാനയടക്കമുള്ള വന്യജീവികളെ കാണാൻ സാധിക്കാത്തത് അപകടത്തിനു കാരണമാകുന്ന പശ്ചാത്തലത്തിലാണ് വനംവകുപ്പിന്േറയും മറ്റത്തൂർ ഗ്രാമപഞ്ചായത്തിന്േറയും നേതൃത്വത്തിൽ അടിക്കാട് വെട്ടുന്ന പണികൾക്ക് തുടക്കം കുറിച്ചത്.
മെറ്റത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി.സുബ്രൻ, സ്ഥിരം സമിതി അധ്യക്ഷ ലൈല ബഷീർ, വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞച് ഓഫീസർ ഇൻ ചാർജ് എസ്.സുനിലാൽ, ഡെപ്യൂട്ടി റേഞ്ചർ പി.എസ്.ഷൈലൻ എന്നിവർ മുപ്ലിയിലെത്തി കാട് വെട്ടിതെളിക്കുന്ന പണികൾക്ക് മേൽനോട്ടം വഹിച്ചു.
തൊഴിലുറപ്പു തൊഴിലാളികളും മുപ്ലി നിവാസികളും ചേർന്നാണ് റോഡരുകിലെ അടിക്കാട് വെട്ടുന്നത്. കഴിഞ്ഞ ദിവസം മുപ്ലി റോഡിൽ വെച്ച് ബൈക്ക് യാത്രക്കാരനായ പുത്തൻചിറ സ്വദേശി ഫിറോസിനെ കാട്ടാന ആക്രമിച്ചിരുന്നു. യാത്രക്കാരുചെ സുരക്ഷ മുൻ നിർത്തി റോഡരുകിലെ അടിക്കാട് വെട്ടിനീക്കണമെന്ന് നാട്ടുകാർ ആവശ്യന്നയിച്ചിരുന്നു .