മണ്ണാർക്കാട്: വായയിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് പരിക്കേറ്റ ഗർഭിണിയായ കാട്ടാന ചരിഞ്ഞ കേസിൽ മൂന്നാം പ്രതിക്ക് ജാമ്യം.
സംഭവത്തിലെ മുഖ്യപ്രതികളെ ഇനിയും പിടികൂടാനായിട്ടില്ല.
ഈ കേസിലെ മൂന്നാംപ്രതിയായ ടാപ്പിങ് തൊഴിലാളി മലപ്പുറം എടവണ്ണ ഓടക്കയം സ്വദേശി വിൽസനാണ് (35) കോടതി ജാമ്യം അനുവദിച്ചത്.
അന്പതിനായിരം രൂപയ്ക്ക് തുല്യമായ രണ്ട് ആൾജാമ്യത്തിലാണ് കോടതി ഇയാൾക്ക് ജാമ്യമനുവദിച്ചത്. വനംവകുപ്പുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലും ഇയാൾക്ക് നേരത്തെ കോടതി ജാമ്യമനുവദിച്ചിരുന്നു.
എന്നാൽ, സ്ഫോടകവസ്തു അനധികൃതമായി കൈവശം വെച്ച് ദുരുപയോഗം ചെയ്ത കേസിൽ കോടതിയിൽ ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല.അതാണ് ജാമ്യം കിട്ടാൻ കാരണം.
തിരുവിഴാംകുന്ന് അന്പലപ്പാറയിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് വായിൽ മുറിവുണ്ടായതിനെത്തുടർന്ന് അവശനിലയിലായ കാട്ടാന മേയ് 27ന് വൈകീട്ടാണ് അന്പലപ്പാറ തെയ്യംകുണ്ടിലെ വെള്ളിയാർ പുഴയിൽ ചരിഞ്ഞത്.
വനംവകുപ്പും പോലീസും സംയുക്തമായാണ് ഈ സംഭവത്തിൽ അന്വേഷണം നടത്തുന്നത്.