സിനിമാക്കഥയല്ലിത്..! ഏഴുവർഷത്തെ ഇടവേളയ്ക്ക് ശേഷം ആ​ന​ക്കൊ​മ്പ് കേ​സിൽ മോ​ഹ​ൻ​ലാ​ലി​നെ​തി​രേ കു​റ്റ​പ​ത്രം

കൊ​​​ച്ചി: ആ​​​ന​​​ക്കൊ​​​മ്പ് കൈ​​​വ​​​ശം വ​​​ച്ച കേ​​​സി​​​ൽ ന​​​ട​​​ൻ മോ​​​ഹ​​​ൻ​​​ലാ​​​ലി​​​നെ പ്ര​​​തി​​​യാ​​​ക്കി പെ​​​രു​​​ന്പാ​​​വൂ​​​ർ മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി​​​യി​​​ൽ വ​​​നം​​​വ​​​കു​​​പ്പ് കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ച്ചു. ആ​​​ന​​​ക്കൊ​​​ന്പ് കൈ​​​വ​​​ശം വ​​​ച്ച​​​തും കൈ​​​മാ​​​റ്റം​​ചെ​​​യ്ത​​​തും വ​​​ന്യ​​​ജീ​​​വി സം​​​ര​​​ക്ഷ​​​ണ നി​​​യ​​​മ​​​പ്ര​​​കാ​​​രം നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നു കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു. 2012ൽ ​​ര​​ജി​​സ്റ്റ​​ർ ചെ​​യ്ത കേ​​സി​​ൽ ഏ​​​ഴു വ​​​ർ​​​ഷ​​​ത്തി​​​നു ശേ​​​ഷ​​മാ​​ണു കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്. കേ​​​സ് നീ​​​ണ്ടു​​പോ​​​കു​​​ന്ന​​​തി​​​ൽ ഹൈ​​​ക്കോ​​​ട​​​തി വി​​​മ​​​ർ​​​ശ​​​ന​​മു​​​ന്ന​​​യി​​​ച്ചി​​​രു​​​ന്നു.

മോ​​​ഹ​​​ൻ​​​ലാ​​​ലി​​​ന്‍റെ തേ​​​വ​​​ര​​​യി​​​ലെ വീ​​​ട്ടി​​​ൽ​​നി​​​ന്ന് ആ​​​ദാ​​​യ​​​നി​​​കു​​​തി വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ 2011 ജൂ​​​ലൈ 22നാ​​​ണു നാ​​​ല് ആ​​​ന​​​ക്കൊ​​​ന്പു​​​ക​​​ൾ ക​​​ണ്ടെ​​​ടു​​​ത്ത​​ത്. 65,000 രൂ​​​പ​​​യ്ക്കു വാ​​​ങ്ങി​​​യ​​​താ​​​ണ് ആ​​​ന​​​ക്കൊ​​​ന്പു​​​ക​​​ൾ എ​​​ന്നാ​​​യി​​​രു​​​ന്നു മോ​​​ഹ​​​ൻ​​​ലാ​​​ലി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം.

കോ​​​ട​​​നാ​​​ട്ടെ വ​​​നം​​​വ​​​കു​​​പ്പ് അ​​​ധി​​​കൃ​​​ത​​​ർ കേ​​​സെ​​​ടു​​​ത്തെ​​​ങ്കി​​​ലും പി​​​ന്നീ​​​ടു റ​​​ദ്ദാ​​​ക്കി. തൊ​​​ട്ടു​​​പി​​​ന്നാ​​​ലെ ലാ​​​ലി​​​ന് ആ​​​ന​​​ക്കൊ​​​ന്പു​​​ക​​​ൾ കൈ​​​വ​​​ശം​​വ​​​യ്ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ​ അ​​​നു​​​മ​​​തി ന​​​ൽ​​​കി. ആ​​​ന​​​ക്കൊ​​​ന്പു​​​ക​​​ളു​​ടെ ​ഉ​​​ട​​​മ​​​സ്ഥ​​​താ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് മോ​​​ഹ​​​ൻ​​​ലാ​​​ലി​​​നു ന​​​ൽ​​​കി​​​യ പ്രി​​​ൻ​​​സി​​​പ്പ​​​ൽ ചീ​​​ഫ് ക​​​ണ്‍​സ​​​ർ​​​വേ​​​റ്റ​​​റു​​​ടെ ഉ​​​ത്ത​​​ര​​​വ് റ​​​ദ്ദാ​​​ക്ക​​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് എ​​​റ​​​ണാ​​​കു​​​ളം സ്വ​​​ദേ​​​ശി ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണു വീ​​ണ്ടും കേ​​സെ​​ടു​​ത്ത​​ത്.

Related posts