പാലക്കാട്: അട്ടപ്പാടിയിൽ അവശനിലയിൽ കണ്ടെത്തിയ കുട്ടിക്കൊന്പൻ ചരിഞ്ഞു. ഷോളയൂര്‍ പഞ്ചായത്തിലെ കോട്ടത്തറയ്ക്കടുത്താണ് അഞ്ചുവയസ് പ്രായം തോന്നിക്കുന്ന കുട്ടിക്കൊമ്പനെ അവശനിലയിൽ കണ്ടെത്തിയത്.
വായില്‍ ഗുരുതര പരിക്കേറ്റ് അവശനിലയിലായിരുന്ന ആനയ്ക്ക് ദിവസങ്ങളായി ഭക്ഷണമെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ശനിയാഴ്ച രാവിലെ ചരിയുകയായിരുന്നു. ആനക്ക് പരിക്കേറ്റത് എങ്ങനെ എന്നതിനെ കുറിച്ച് വനംവകുപ്പ് അന്വേഷണം തുടങ്ങി.