തിരുവനന്തപുരം: ആന ചെരിഞ്ഞ സംഭവത്തിൽ വർഗീയ ധ്രുവീകരണത്തിനു ശ്രമം നടക്കുന്നുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
ആന ചരിഞ്ഞ സഭവം കേരളത്തെ ദുഃഖിപ്പിക്കുന്നതാണ്. ഈ വിഷയം കേരളത്തിൽ വലിയ ചർച്ചക്കിടയാക്കി. നടക്കാൻ പാടില്ലാത്തതാണ് നടന്നത്. സമഗ്രമായ അന്വേഷണം നടക്കേണ്ടതുണ്ട്.
എന്നാൽ ഈ സന്ദർഭം ഉപയോഗിച്ചുകൊണ്ട് വർഗീയ പ്രചരണത്തിനു കളമൊരുക്കാൻ ചില ദുഷ്ട ശക്തികൾ പ്രവർത്തിക്കുന്നുണ്ട്. അവർക്കെതിരേ ജാഗ്രത പാലിക്കണം- കോടിയേരി ആവശ്യപ്പെട്ടു.
ദേശീയ തലത്തിൽ മതനിരപേക്ഷ സംസ്ഥാനമായ കേരളത്തിന്റെ അടിത്തറ തകർക്കുക. അമേരിക്കയിൽ നടക്കുന്നതുപോലുള്ള വംശീയ കലാപം സൃഷ്ടിക്കുക എന്നതാണ് ആർഎസ്എസ് ലക്ഷ്യംവയ്ക്കുന്നതെന്നും കോടിയേരി ആരോപിച്ചു.