ആനപ്രേമി പഴം നൽകാൻ ശ്രമിച്ചത് പാപ്പാൻ തടഞ്ഞു; വെള്ളാർക്കുളത്ത് ആ​ന ഇ​ട​ഞ്ഞോ​ടി;  പാപ്പാൻ അത്ഭുതകരമായി രക്ഷപ്പെട്ടു


പ​ഴ​യ​ന്നൂ​ർ: ആ​ന ഇ​ട​ഞ്ഞോ​ടി​യ​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. ചി​റ​യ്ക്ക​ൽ ശ​ബ​രീ​നാ​ഥ് എ​ന്ന ആ​ന​യാ​ണ് ന​ട​ത്തി​ക്കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ പ​ഴ​യ​ന്നൂ​ർ വെ​ള്ളാ​ർ​കു​ളം അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​ന​ടു​ത്തു​വെ​ച്ച് ഇ​ട​ഞ്ഞോ​ടി​യ​ത്. ഇ​ന്നു​രാ​വി​ലെ 7.45ഓ​ടെ​യാ​ണ് സം​ഭ​വം. ആ​ന​യെ ന​ട​ത്തി​ക്കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ ഒ​രാ​ൾ പ​ഴം ന​ൽ​കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ പാ​പ്പാ​ൻ വേ​ണ്ടെ​ന്ന് പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ് ആ​ന ഇ​ട​ഞ്ഞോ​ടി​യ​തെ​ന്ന് പ​റ​യു​ന്നു.

ജ​ന​വാ​സ മേ​ഖ​ല​യി​ലൂ​ടെ ഓ​ടി​യ ആ​ന​യെ പി​ന്നീ​ട് കോ​ഴി​ക്കാ​ട് പൂ​നം ഭാ​ഗ​ത്ത് കൊ​ട​വം​പാ​ട​ത്ത് പ്ര​കാ​ശ​ന്‍റെ റ​ബ​ർ റ​ബ​ർ തോ​ട്ട​ത്തി​ൽ വെ​ച്ച് ത​ള​ച്ചു. ആ​ന​യെ ക​യ​റ്റി​ക്കൊ​ണ്ടു​വ​ന്നി​രു​ന്ന വാ​ഹ​നംകാ​യാ​ന്പൂ​വം ഭാ​ഗ​ത്ത് വെ​ച്ച് കേ​ടാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ആ​ന​യെ തി​രു​വി​ല്വാ​മ​ല ആ​ക്ക​പ​റ​ന്പ് ഭാ​ഗ​ത്തേ​ക്ക് ഉ​ത്സ​വ​ത്തി​ന് ന​ട​ത്തി​ക്കൊ​ണ്ടു​പോ​യി​രു​ന്ന​ത്. ആ​ന​പ്പു​റ​ത്തു​ണ്ടാ​യി​രു​ന്ന പാ​പ്പാ​ൻ വി​നു രാ​ഹു​ലി​നെ വ​ലി​ച്ച് താ​ഴെ​യി​ട്ടെ​ങ്കി​ലും പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. വ​ന​പാ​ല​ക​രും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു

Related posts