ധർമപുരി: തമിഴ്നാട്ടിലെ ധര്‍മപുരിയില്‍ 50 അടി താഴ്ചയുള്ള കിണറ്റിലേക്ക് വീണ ആനയെ രക്ഷപ്പെടുത്തി. നീണ്ട 15 മണിക്കൂർ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് വ്യാഴാഴ്ച രാത്രിയിൽ ആനയെ പുറത്തെത്തിച്ചത്.
ക്രെയിന്‍ ഉപയോഗിച്ച് വടം കെട്ടിയാണ് ആനയെ പുറത്തെടുത്തത്. ആനയ്ക്ക് ഗുരുതരമായ പരിക്കുകളൊന്നുമില്ലെന്ന് വെറ്റിനറി ഡോക്ടർമാർ അറിയിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് ആന കിണറ്റിൽ വീണത്.
കൃഷിയിടത്തിലെ ആള്‍മറയില്ലാത്ത കിണറ്റിലേക്ക് പിടിയാന അബദ്ധത്തില്‍ വീഴുകയായിരുന്നു. ആനയെ കിണറിനുള്ളില്‍ നിന്നും പുറത്തെടുക്കുന്നത് കാണാന്‍ വലിയ ജനക്കൂട്ടമാണ് പ്രദേശത്ത് തടിച്ച് കൂടിയത്.
കൃഷിയിടത്തിലെ ആള്‍മറയില്ലാത്ത കിണറ്റിലേക്ക് പിടിയാന അബദ്ധത്തില്‍ വീഴുകയായിരുന്നു. ആനയെ കിണറിനുള്ളില്‍ നിന്നും പുറത്തെടുക്കുന്നത് കാണാന്‍ വലിയ ജനക്കൂട്ടമാണ് പ്രദേശത്ത് തടിച്ച് കൂടിയത്.