ആ​ന ക​ല്ലെ​റി​ഞ്ഞുപ​രി​ക്കേ​റ്റ പാ​പ്പാ​ൻ ചി​കി​ത്സ​യി​ലി​രി​ക്കെ മ​ര​ണ​മ​ട​ഞ്ഞു; കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലാണ് മരണമടഞ്ഞത്

deathlayആ​ല​ത്തൂ​ർ: അ​ത്തി​പ്പൊ​റ്റ മാ​ങ്ങോ​ട്ടു​ഭ​ഗ​വ​തി ക്ഷേ​ത്ര ത്തി​ൽ ഉ​ത്സ​വ​ത്തി​ന് കൊ​ണ്ടു​വ​ന്ന ആ​ന ക​ല്ലെ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പാ​പ്പാ​ൻ ചി​കി​ത്സ​യി​ലി​രി​ക്കേ മ​ര​ിച്ചു. കോ​ട്ട​യം ഞീ​ഴൂ​ർ പ​ല്ലാ​റ്റു​ത​ട​ത്തി​ൽ ഗോ​പാ​ല​ന്‍റെ മ​ക​ൻ ബാ​ബു​വെ​ന്ന കു​ട്ട​നാ​ണ് (47) മേ​യ് ഒ​ന്നി​നു രാ​വി​ലെ ആ​റ​ര​യോ​ടെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്.

ഏ​പ്രി​ൽ 21ന് ​വൈ​കു​ന്നേ​രം ഏ​ഴി​ന് ഇ​ത്തി​ക്ക​ര അ​യ്യ​പ്പ​നെ​ന്ന ആ​ന​യാ​ണ് കു​ളി​പ്പി​ക്കു​ന്ന​തി​നി​ടെ പാ​പ്പാന്മാ​രു​ടെ നി​ർ​ദേ​ശം അ​നു​സ​രി​ക്കാ​തെ വി​കൃ​തി കാ​ട്ടി ഓ​ടി​യ​ത്.തു​ട​ർ​ന്ന് ആ​ന ക്ഷേ​ത്ര ഉൗ​ട്ടു​പു​ര​യു​ടെ സ​മീ​പ​ത്തു​നി​ല​യു​റ​പ്പി​ച്ച​തോ​ടെ പാ​പ്പാന്മാ​ർ വ​ടം ഉ​പ​യോ​ഗി​ച്ച് ത​ള​യ്ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ടെ​യാ​ണ് ഒ​ന്നാം പാ​പ്പാ​നാ​യ ബാ​ബു​വി​നു നേ​ർ​ക്ക് ആ​ന ക​ല്ലെ​റി​ഞ്ഞ​ത്. കു​ളി​പ്പി​ക്കാ​നാ​യി കൊ​ണ്ടു​പോ​കു​ന്പോ​ൾ കൂ​ച്ചു​വി​ല​ങ്ങ് ഇ​ല്ലാ​യി​രു​ന്നു​വ​ത്രേ.  ആ​ന​യു​ടെ വി​കൃ​തി​മൂ​ലം  വൈ​കു​ന്നേ​രം ഏ​ഴി​ന് ന​ട​ക്കേ​ണ്ട ഗാ​ന​മേ​ള നി​ർ​ത്തി​വ​ച്ചു.

Related posts