തിരുവനന്തപുരം: പണിമുടക്ക് തൊഴിലാളികളുടെ അവകാശമാണെന്ന് സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദൻ.
സർക്കാർ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി പ്രഖ്യാപിച്ചതിനു പിന്നാലെ ഡയസ്നോണ്‍ ഏർപ്പെടുത്തിയതിനോടു പ്രതികരിക്കുകയായിരുന്നു ആനത്തലവട്ടം ആനന്ദൻ.
സുപ്രീംകോടതി വിധി ലംഘിച്ച് പണിമുടക്ക് നടത്തിയിട്ടുണ്ടെന്നും ഓലപ്പാന്പ് കാട്ടി പേടിപ്പിക്കേണ്ടെന്നും ആനത്തലവട്ടം ആനന്ദൻ പറഞ്ഞു.
തങ്ങൾ കടകൾ അടപ്പിക്കില്ലെന്നു0 വ്യാപാരികൾ കടകൾ തുറന്നാലും വാങ്ങാൻ ആളുകൾ വേണ്ടേ എന്നും അദ്ദേഹം ചോദിച്ചു. ചില സംഘടനകൾ സമരവിരോധികളാണെന്നും അദ്ദേഹം പറഞ്ഞു.