കോയന്പത്തൂർ: കാട്ടുതീ സാധ്യതയുള്ളതിനാൽ ആനമല വിനോദസഞ്ചാരകേന്ദ്രത്തിന്റെ പ്രവർത്തനം താത്കാലികമായി നിർത്തി. കടുവാസങ്കേതത്തിലെ ടോപ്പ് സ്ലിപ്പ്, ചിന്നാർ എന്നീ കേന്ദ്രങ്ങളിൽ ട്രക്കിംഗ്, സഫാരി, ആനസവാരി, ബോട്ടിംഗ് എന്നിവയ്ക്കു സൗകര്യമുണ്ടെങ്കിലും വേനലിനെ തുടർന്നു മരങ്ങൾ കരിഞ്ഞുണങ്ങിയ സാഹചര്യത്തിലാണ് പ്രവർത്തനം താത്കാലികമായി നിർത്തിവച്ചത്.
നിലവിൽ റിസോർട്ടിൽ താമസിക്കുന്നതിനു മാത്രമാണ് അനുവാദമുള്ളത്. മഴ തുടങ്ങി സാധാരണ സ്ഥിതിയിലെത്തുന്പോൾ ഇത്തരം സേവനങ്ങൾ വീണ്ടും തുടങ്ങുമെന്ന് കടുവാസങ്കേതം അസിസ്റ്റന്റ് ഡയറക്ടർ മുഹമ്മദ് ഷബാബ് പറഞ്ഞു.