മണ്ണാർക്കാട്: തെങ്കര പഞ്ചായത്തിലെ ആന മൂളിയിൽ ഉണ്ടായ ശക്തമായ മഴയിലും മലവെള്ളപ്പാച്ചിലിലും ഒരു വീട് തകരുകയും സമീപത്തെ ഏഴു വീടുകളിൽ വെള്ളം കയറുകയും ചെയ്തു.
തിങ്കളാഴ്ച മൂന്ന് മണിയോടെ ഉണ്ടായ ശക്തമായ മഴയിലും മലവെള്ളപ്പാച്ചിലും ആണ് ആനമൂളി പൊട്ടിക്കൽ വിജയൻറെ വീട് തകർന്നത്. ഇവരുടെ വീടിന് സമീപത്തെ ആനമൂളി ചോലയിൽ ആണ് മലവെള്ളപ്പാച്ചിൽ ഉണ്ടായത്.
വീടിൻറെ അടിത്തറ അടക്കം ഒഴുകി പോയി . അത്ഭുതകരമായ കുടുംബം രക്ഷപെട്ടത്.ഇവരെ ബന്ധുവീട്ടിലേക്ക് മാറ്റി പാർപ്പിച്ചു. കഴിഞ്ഞ വർഷമുണ്ടായ മലവെള്ളപ്പാച്ചിലിൽ ഇവരുടെ വീട് ഭാഗികമായി തകർന്നിരുന്നു .
പതിനായിരം രൂപ മാത്രമാണ് ഇവർക്ക് സഹായം ലഭിച്ചെന്ന് പരാതിയും ഉയരുകയാണ്. ചോല കരകവിഞ്ഞതിനെ തുടർന്ന് നാട്ടുകാർ പലകകൊണ്ട് വെള്ളം തടഞ്ഞു. വീണ്ടും വെള്ളം ഉയർന്നതോടെ ഈ പ്രദേശത്തെ ആറു വീടുകളിലേക്ക് വെള്ളം കയറി.
ചിറപാടം ഫോറസ്റ്റ് ഓഫീസിന് സമീപത്തെ ഒരു വീട്ടിലും വെള്ളം കയറി. അട്ടപ്പാടി മലനിരകളിൽ ഉണ്ടായ ശക്തമായ മഴയാണ് ചോലകളിൽ വെള്ളം ഉയരാൻ ഉണ്ടായ പ്രധാന കാരണം. രാത്രി വൈകിയും ഈ മേഖലയിൽ മഴ തുടരുകയാണ്.