ചണ്ഡിഗഡ്: സി.കെ. നായിഡു ട്രോഫിക്കു വേണ്ടിയുള്ള അണ്ടര്‍ 23 ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് ഹരിയാനയ്ക്കെതിരേ 33 റണ്‍സ് തോല്‍വി. രണ്ട് ഇന്നിംഗ്സുകളിലുമായി എട്ടു വിക്കറ്റ് നേടി മലയാളി ഫാസ്റ്റ് ബൗളര്‍ ആനന്ദ് ജോസഫ് തിളങ്ങിയെങ്കിലും കേരളത്തിനു വിജയിക്കാനായില്ല. ആദ്യ ഇന്നിംഗ്സില്‍ ഹരിയാനയെ കേവലം 96 റണ്‍സിനു പുറത്താക്കിയപ്പോള്‍ ആറു വിക്കറ്റുകളാണ് ആനന്ദ് ജോസഫ് നേടിയത്. കേരളം ആദ്യ ഇന്നിംഗ്സിൽ 153 റണ്‍സ് നേടിയിരുന്നു.
57 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ കേരളത്തിനെതിരേ ഹരിയാന രണ്ടാം ഇന്നിംഗ്സില്‍ 172 റണ്‍സ് സ്വന്തമാക്കിയപ്പോള്‍ രണ്ടു വിക്കറ്റുകള്‍ പിഴുതത് ആനന്ദ് ജോസഫായിരുന്നു. 116 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളം രണ്ടാം ഇന്നിംഗ്സില്‍ 82 റണ്‍സിനു പുറത്തായി. ആദ്യ ഇന്നിംഗ്സില്‍ 41 റണ്‍സ് നേടിയ വിഷ്ണു രാജ് മാത്രമാണ് കേരളത്തിനു വേണ്ടി തിളങ്ങിയത്.