പാ​വ​ങ്ങൾക്കുള്ളത് മോ​ദി​യു​ടെ പ്ര​സം​ഗം, പ്ര​വൃ​ത്തി ശ​ത​കോ​ടീ​ശ്വ​രൻമാർ​ക്ക്; കേ​​​ര​​​ള​​​ത്തി​​​ൽ ഇതര മദസ്തരെ ഒ​​​ഴി​​​വാ​​​ക്കി​ ബി​​​ജെ​​​പി​​​ക്കു നി​​​ല​​​നി​​​ല്ക്കാ​​​നാ​​​കി​​​ല്ലെ​​​ന്ന് ആ​ന​ത്ത​ല​വ​ട്ടം ആനന്ദൻ

കൊ​​​ച്ചി:​ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​മോ​​​ദി​​​യു​​​ടെ പ്ര​​​സം​​​ഗം പാ​​​വ​​​ങ്ങ​​​ൾ​​​ക്കൊ​​​പ്പ​​​വും പ്ര​​​വൃ​​ത്തി ശ​​​ത​​​കോ​​​ടീ​​​ശ്വ​​​ര​​ന്മാ​​ർ​​ക്കു വേ​​​ണ്ടി​​​യു​​​മാ​​​ണെ​​​ന്നു സി​​​ഐ​​​ടി​​​യു സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ന​​​ത്ത​​​ല​​​വ​​​ട്ടം ആ​​​ന​​​ന്ദ​​​ൻ. എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ണ്‍ ഹാ​​​ളി​​​ൽ കേ​​​ര​​​ള സ്റ്റേ​​​റ്റ് ക​​​ണ്‍​സ്ട്ര​​​ക്ഷ​​​ൻ വ​​​ർ​​​ക്കേ​​​ഴ്സ് ഫെ​​​ഡ​​​റേ​​​ഷ​​​ൻ (സി​​​ഐ​​​ടി​​​യു) സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം​​ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ബി​​​ജെ​​​പി ചെ​​​യ്യു​​​ന്ന​​​തു പോ​​​ലെ പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ വി​​​ൽ​​​ക്കു​​​ക​​​യ​​​ല്ല വേ​​​ണ്ട​​​ത്.​ മ​​​തേ​​​ത​​​ര നി​​​ല​​​പാ​​​ടു പു​​​ല​​​ർ​​​ത്തു​​​ന്ന കേ​​​ര​​​ള​​​ത്തി​​​ൽ ക്രൈ​​സ്ത​​വ, മു​​​സ്‌​​ലിം സ​​​മു​​​ദാ​​​യ അം​​​ഗ​​​ങ്ങ​​​ളെ ഒ​​​ഴി​​​വാ​​​ക്കി​ ബി​​​ജെ​​​പി​​​ക്കു നി​​​ല​​​നി​​​ല്ക്കാ​​​നാ​​​കി​​​ല്ലെ​​​ന്നും ആ​​​ന​​​ത്ത​​​ല​​​വ​​​ട്ടം ആ​​​ന​​​ന്ദ​​​ൻ പ​​​റ​​​ഞ്ഞു. ക​​​ഴി​​​ഞ്ഞ എ​​​ൽ​​​ഡി​​​എ​​​ഫ് ഭ​​​ര​​​ണ​​​കാ​​​ല​​​ത്തു ലാ​​​ഭ​​​ത്തി​​​ലാ​​​യി​​​രു​​​ന്ന വ്യ​​​വ​​​സാ​​​യ​​​ങ്ങ​​​ളെ​​​ല്ലാം യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ ന​​​ഷ്ട​​​ത്തി​​​ലാ​​​ക്കി​​​യാ​​​ണ് ഇ​​​റ​​​ങ്ങി​​​യ​​​ത്.

കൈ​​​ത്ത​​​റി- ഖാ​​​ദി മേ​​​ഖ​​​ല​​​യി​​​ലെ പ്ര​​​ശ്ന​​​ങ്ങ​​​ളെ പ​​​ഠി​​​ച്ചു പ​​​രി​​​ഹ​​​രി​​​ക്കു​​​ക​​​യാ​​​ണ് ഇ​​പ്പോ​​ഴ​​ത്തെ സ​​​ർ​​​ക്കാ​​​ർ ചെ​​​യ്ത​​​തെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഇ​​​ത്ര​​​യും കാ​​​ല​​​ത്തെ ഭ​​​ര​​​ണം സ​​​മ​​​സ്ത മേ​​​ഖ​​​ല​​​യ്ക്കും ഉ​​​ണ​​​ർ​​​വേ​​​കി​​​യി​​​ട്ടു​​​ണ്ട്.

കെ​​എ​​​സ്ആ​​​ർ​​​ടി​​​സി പോ​​​ലു​​​ള്ള പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ സ​​​ർ​​​ക്കാ​​​ർ സം​​​ര​​​ക്ഷി​​​ക്കു​​മെ​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​പി. സ​​​ഹ​​​ദേ​​​വ​​​ൻ, കെ.​​​ച​​​ന്ദ്ര​​​ൻ​​പി​​​ള്ള, അ​​​ഖി​​​ലേ​​​ന്ത്യാ ഫെ​​​ഡ​​​റേ​​​ഷ​​​ൻ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ദി​​​പ​​​ഞ്ച​​​ൻ ച​​​ക്ര​​​വ​​​ർ​​​ത്തി, സി​​​പി​​​എം ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി പി. ​​​രാ​​​ജീ​​​വ്, തുടങ്ങിയവർ പ്രസംഗിച്ചു.

Related posts