“ആനവണ്ടിയുടെ’ ധിക്കാരം;  യാത്രക്കാർ “ഇടഞ്ഞു; ആനവണ്ടിയുടെ ഡ്രൈവർക്കെതിരേ നടപടി ആവശ്യപ്പെട്ടു നാട്ടുകാർ

കോ​ത​പ​റ​ന്പ്: വ​ണ്‍​വേ റോ​ഡി​ൽ വാ​ഹ​ന ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ നി​ർ​ത്തു​ന്ന​താ​യി പ​രാ​തി. ഇ​ന്ന് രാ​വി​ലെ 9.45 ഓ​ടെ കൊ​ടു​ങ്ങ​ല്ലൂ​ർ കി​ഴ​ക്കേ ന​ട​യി​ലെ ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. എ​റ​ണാ​കു​ളം ജെ​ട്ടി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സ്റ്റ് ന​ടു​റോ​ഡി​ൽ നി​ർ​ത്തി യാ​ത്ര​ക്കാ​രെ ക​യ​റ്റി​യി​ട്ടും മു​ന്നോ​ട്ട് പോ​കാ​തെ അ​വി​ടെ ത​ന്നെ കു​റ​ച്ചു​സ​മ​യം കി​ട​ന്നു.

പി​റ​കി​ൽ വ​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് പോ​കാ​ൻ ക​ഴി​യാ​താ​യ​തോ​ടെ ആ​ളു​ക​ൾ കെ​എ​സ്ആ​ർ​ടി​സി ക​ണ്ട​ക്ട​റോ​ട് ബ​സ് ഒ​തു​ക്കി മാ​റ്റാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ക​ണ്ട​ക്ട​ർ ക്ഷു​ഭി​ത​നാ​യി മോ​ശ​മാ​യി സം​സാ​രി​ച്ചു​വെ​ന്ന് ബ​സ് കാ​ത്തു​നി​ന്ന യാ​ത്ര​ക്കാ​ർ പ​റ​ഞ്ഞു.

ഇ​തി​നി​ടെ വാ​ഹ​ന​ങ്ങ​ളു​ടെ ക്യൂ ​വ​ർ​ധി​ക്കു​ക​യും മ​റ്റു വാ​ഹ​ന​ങ്ങ​ളി​ലെ ഡ്രൈ​വ​ർ​മാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് കെ​എ​സ്ആ​ർ​ടി​സി ബ​സ് റോ​ഡി​ൽ നി​ന്നു​നീ​ക്കി യാ​ത്ര പു​ന​രാ​രം​ഭി​ച്ച​ത്. ഗ​താ​ഗ​ത​കു​രു​ക്ക് സൃ​ഷ്ടി​ക്കു​ക​യും, നി​യ​മം ലം​ഘ​നം ന​ട​ത്തു​ക​യും ചെ​യ്ത ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts