ആ​ന​യോ​ട്ടം ആ​ന​ക​ൾ​ക്കു പീ​ഡ​ന​മാ​ണെ​ന്ന പ്ര​ചാ​ര​ണം തെ​റ്റ്; ആ​ന​ക​ൾ ഓടുകയല്ല നടക്കുകയാണെന്നും അത് ആ​സ്വ​ദി​ക്കാ​റു​ണ്ടെ​ന്ന് ഗു​രു​വാ​യൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ കെ.​ബി.​മോ​ഹ​ൻ​ദാ​സ്

തൃ​ശൂ​ർ: നാ​ട്ടാ​ന​ക​ളു​ടെ പ​രി​പാ​ല​നം സം​ബ​ന്ധി​ച്ച സു​പ്രീം കോ​ട​തി നി​ർ​ദേ​ശ​ത്തി​ന്‍റെ പ​ക​ർ​പ്പ് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും വി​ശ​ദാം​ശ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് ആ​വ​ശ്യ​മെ​ങ്കി​ൽ സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നും ഗു​രു​വാ​യൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ കെ.​ബി.​മോ​ഹ​ൻ​ദാ​സ് പ​റ​ഞ്ഞു.

പ​ത്ര​ങ്ങ​ളി​ൽനി​ന്നു മാ​ത്ര​മാ​ണ് ഇ​തുസം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ അ​റി​യു​ന്ന​ത്. ഒ​രാ​ന​യ്ക്കു ര​ണ്ടരയേക്ക​ർ വേ​ണ​മെ​ന്ന നി​ർ​ദേ​ശം പ​രി​ശോ​ധി​ക്കു​മെ​ന്നും ആ​വ​ശ്യ​മെ​ങ്കി​ൽ ദേ​വ​സ്വം കൂ​ടു​ത​ൽ സ്ഥ​ലം വാ​ങ്ങു​മെ​ന്നും അ​ദ്ദേഹം പ​റ​ഞ്ഞു.
ആ​ന​യോ​ട്ടം ആ​ന​ക​ൾ​ക്കു പീ​ഡ​ന​മാ​ണെ​ന്ന പ്ര​ചാ​ര​ണം തെ​റ്റാ​ണ്. ആ​ന​ക​ളെ ന​ട​ത്തു​ക​യാ​ണ് പ​തി​വെ​ന്നും അ​ത് ആ​ന​ക​ൾ ആ​സ്വ​ദി​ക്കാ​റു​ണ്ടെ​ന്നും അദ്ദേഹം പ​റ​ഞ്ഞു. ഗു​രു​വാ​യൂ​ർ ദേ​വ​സ്വ​ത്തി​നു നി​ല​വി​ൽ 48 ആ​ന​ക​ളാ​ണു​ള്ള​ത്.

Related posts