തിരുവനന്തപുരം: ലാന്‍ഡ് റവന്യു കമ്മീഷണര്‍ ഓഫീസിലെ ഉദ്യോഗസ്ഥയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു.
അഞ്ചുതെങ്ങ് സ്വദേശിനി ആനി(48)ആണ് കഴിഞ്ഞ ദിവസം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആനി കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഓഫീസിലെ ചിലരുടെ പെരുമാറ്റം സഹിക്കാന്‍ പറ്റുന്നതിലും അപ്പുറമായിരുന്നുവെന്ന് ആനി പറഞ്ഞതായി ബന്ധുക്കള്‍ ആരോപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ആനി എഴുതിയ ഡയറി പോലീസ് കണ്ടെടുത്തു.
സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. ആനി ഏറെ നാളായി ഭര്‍ത്താവുമായി അകന്നു കഴിയുകയാണ്. മക്കള്‍. വിഷ്ണു, പാര്‍വതി.