മാങ്ങാട്ടുപറമ്പ്: സംസ്ഥാന സ്കൂൾ കായികമേളയിൽ ലോംഗ്ജംപിൽ റിക്കാർഡ്. സീനിയർ പെൺകുട്ടികളുടെ ലോംഗ്ജംപിൽ ആൻസി സോജൻ ദേശീയ റിക്കാർഡോടെ സ്വർണം നേടി. 6.24 മീറ്റർ ദൂരം ചാടിയ ആൻസി ദേശീയ റിക്കാർഡിനേക്കാൾ മികച്ച ദൂരം കണ്ടെത്തി.
തൃശൂർ നാട്ടിക ഫിഷറീസ് സ്കൂളിലെ വിദ്യാർഥിനിയാണ് ആൻസി. രണ്ടാം സ്ഥാനം നേടിയ പ്രഭാവതിയും ദേശീയ റിക്കാർഡിനൊപ്പം എത്തി. 6.05 മീറ്റർ ദൂരമാണ് പ്രഭാവതി ചാടിയത്.