കാസർഗോഡ്: ഇടതുപക്ഷ പാർട്ടികൾ മാത്രം വിചാരിച്ചാൽ ബിജെപി-ആർഎസ്എസ് സംഘടനകളെ നേരിട്ട് എതിർത്തുതോൽപ്പിക്കാനാവില്ലെന്നു സിപിഐ ദേശീയ നിർവാഹകസമിതിയംഗം ആനി രാജ. സിപിഐ കാസർഗോഡ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വനിതാസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവർ.
ഇടതുപക്ഷത്തിന്റെ തെറ്റുകൾ ആരെങ്കിലും ചൂണ്ടിക്കാട്ടിയാൽ അവർ ഇടതുപക്ഷക്കാരല്ലെന്ന് സിപിഐ ഒരിക്കും പറയുകയില്ലെന്നും ബിജെപിയെ നേരിടാൻ ദേശീയതലത്തിൽ മതേതര പാർട്ടികളുടെ ഐക്യം വേണമെന്നും ആനി രാജ കൂട്ടിച്ചേർത്തു.