മൂന്നാർ: കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങളിൽ പ്രതിഷേധിച്ച്് ആണി തറച്ച പാദുകവുമായി അരമണിക്കൂർ നൃത്തം ചെയ്ത യുവാവിന് ലോക റിക്കാർഡ്.
മൂന്നാർ ലക്ഷ്മി എസ്റ്റേറ്റ് സ്വദേശികളായ അന്തോണി – വിമല ദന്പതികളുടെ മകൻ അശ്വിനാണ് ലോക റിക്കാർഡിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. ഫീനിക്സ് ലോക റിക്കാർഡ് പുസ്തകത്തിലാണ് അശ്വിൻ ഇടം നേടിയത്.
കോയന്പത്തൂർ ഗ്രാമിയ പുതൽവൻ അക്കാഡമിയിലാണ് അശ്വിൻ തമിഴ് കലകൾ അഭ്യസിക്കുന്നത്.
തമിഴ് ഗ്രാമീണ കലകൾക്ക് ഏറെ ആസ്വാദകരുള്ള കേരളത്തിലും തന്റെ സന്ദേശം കലകളിലൂടെ ജനങ്ങളിൽ എത്തിക്കുക എന്നതാണ് ഈ ചെറുപ്പക്കാരന്റെ ലക്ഷ്യം.
തമിഴ് ഗ്രാമീണ കലകൾക്ക് പരിശീലനം നൽകുന്ന ഒരു അക്കാഡമി മൂന്നാറിൽ തുടങ്ങാനും പരിപാടിയുണ്ട്.