സ്വന്തം ലേഖകൻ
തൃശൂർ: തെളിവിന്റെ ഒരു തുന്പുപോലും അവശേഷിപ്പിക്കാതെ നടന്ന ഇരിങ്ങാലക്കുട ആനീസ് കൊലക്കേസിൽ പ്രതിയെന്നു സംശയിക്കുന്ന രാജേന്ദ്രനെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തു.
ഇയാൾ ഇതുവരെയും കുറ്റം സമ്മതിച്ചിട്ടില്ലെന്നാണ് വിവരം. വിശദമായി ഇയാളെ വീണ്ടും ചോദ്യം ചെയ്യും.ആനീസ് കൊലക്കേസിനു സമാനമായതരത്തിൽ തിരുവനന്തപുരത്തു നടന്ന കൊലപാതകത്തോടു ബന്ധപ്പെട്ട് രാജേന്ദ്രൻ അറസ്റ്റിലായതിനു പിന്നാലെയാണ് ക്രൈംബ്രാഞ്ച് ആനീസ് കേസിൽ അന്വേഷണം ഉൗർജിതമാക്കിയത്.
ഇയാൾ ഈ പേരിലോ വ്യാജപേരിലോ ഇരിങ്ങാലക്കുടയിലോ സമീപപ്രദേശങ്ങളിലോ 2019-ൽ ജോലി ചെയ്തിരുന്നോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്.
ഹോട്ടലുകളിലോ ഇറച്ചിക്കടകളിലോ മറ്റേതെങ്കിലും തൊഴിലുകളിലോ ഏർപ്പെട്ടിരുന്നതായി അറിയുന്നവർ ഇരിങ്ങാലക്കുട പോലീസിനു വിവരം കൈമാറാനാണ് നിർദേശം.
ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ 0480-2825228, 9497991040 എന്നീ നന്പറുകളിൽ നൽകണമെന്നു പോലീസ് അറിയിച്ചു. വിവരങ്ങൾ നൽകുന്നവരെക്കുറിച്ചുള്ള കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കും.
2019 നവംബർ 14-നാണ് വൈകീട്ടാണ് ഈസ്റ്റ് കോന്പാറയിൽ എലുവത്തിങ്കൽ കൂനൻവീട്ടിൽ പരേതനായ പോൾസന്റെ ഭാര്യ ആനീസി(58)നെ വീടിനുള്ളിൽ കഴുത്തറത്തു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്.