തളിപ്പറമ്പ്: ബക്കളത്തെ പാർഥ കൺവൻഷൻ സെന്ററിന് അനുമതി നൽകാത്തതിൽ മനംനൊന്ത് പ്രവാസി വ്യവസായി സാജൻ പാറയിൽ ജീവനൊടുക്കാനിടയായത് വലിയ വിവാദമായിരിക്കെ ആന്തൂർ നഗരസഭാ ചെയർപേഴ്സൺ പി.കെ. ശ്യാമളയ്ക്കും സിപിഎമ്മിനുമെതിരെ വൈസ് ചെയര്മാന്.
പാർട്ടിക്കകത്തും പുറത്തും ചർച്ചയായതോടെ ഒരു മണിക്കൂറിനകം ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചു. സാജന്റെ മരണത്തെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ ആന്തൂര്‍ നഗരസഭ ആടിയുലഞ്ഞപ്പോഴും പ്രതികരിക്കാതെ ഒഴിഞ്ഞുനില്‍ക്കുകയായിരുന്ന വൈസ് ചെയര്മാന് കെ. ഷാജു ഫേസ്ബുക്കിലൂടെയാണ് പ്രതികരിച്ചത്.
“തെറ്റ് ചൂണ്ടിക്കാട്ടിയാല്‍ അത് തിരുത്തണം. അല്ലാതെ വാദിക്കാനോ ജയിക്കാനോ നില്‍ക്കരുത്. അത് ഞാനായാലും ”…. എന്ന വാക്കുകള്‍ ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രമാക്കിയാണ് ആദ്യ പ്രതികരണം അറിയിച്ചത്.