ദേശീയ രാഷ്ട്രീയത്തില്‍ മാറ്റത്തിന്റെ സൂചനയുമായി പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മിയുടെ കുതിപ്പ്.
ആകെയുള്ള 117 സീറ്റുകളിലും ഫലസൂചനകള്‍ അറിവാകുമ്പോള്‍ 93 സീറ്റുകളിലാണ് ആംആദ്മി മുന്നേറുന്നത്. കോണ്‍ഗ്രസ് വെറും 18 സീറ്റുകളിലേക്ക് താഴ്ന്നിരിക്കുകയാണ്.
പഞ്ചാബില്‍ കേവല ഭൂരിപക്ഷത്തിന് 59 സീറ്റുകളാണ് വേണ്ടത്. ഫലസൂചനകള്‍ അറിവായ ആദ്യ ഘട്ടം മുതല്‍ കോണ്‍ഗ്രസിനെ പിന്നിലാക്കി ശ്രദ്ധേയമായ ലീഡോടെയാണ് എഎപി മുന്നേറ്റം.
കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ചരണ്‍ജിത് സിങ് ഛന്നി രണ്ടു മണ്ഡലത്തിലും പിന്നിലാണ്.
കോണ്‍ഗ്രസുമായി പിണങ്ങി ബിജെപി പാളയത്തില്‍ ചേക്കേറിയ അമരീന്ദര്‍ സിങ് പട്യാലയില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
കോണ്‍ഗ്രസ് നേതാവ് നവ്ജ്യോത് സിങ് സിദ്ധുവും മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്. ആംആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഭഗവന്ത് മാന്‍ ലീഡ് ചെയ്യുകയാണ്.
ഡല്‍ഹിക്കു പുറത്ത് ആദ്യമായി ഒരു സംസ്ഥാനത്ത് ആംആദ്മി പാര്‍ട്ടി അധികാരം പിടിക്കുമോ എന്ന ആകാംക്ഷയിലാണ് ദേശീയ രാഷ്ട്രീയം.
ഇവിടെ എക്സിറ്റ് പോളുകളെല്ലാം വിജയം പ്രവചിച്ചിരിക്കുന്നത് ആംആദ്മി പാര്‍ട്ടിക്കാണ്. ടുഡെ ചാണക്യ 100 സീറ്റുകള്‍ വരെയാണ് ആംആദ്മിയ്ക്ക് പഞ്ചാബില്‍ പ്രവചിച്ചിരിക്കുന്നത്.
പഞ്ചാബില്‍ ആകെ 117 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പു നടന്നത്. ആകെ 1304 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്.
ശിരോമണി അകാലദളുമായുള്ള ദീര്‍ഘകാല ബന്ധം വേര്‍പെടുത്തിയ ബിജെപി പഞ്ചാബ് ലോക് കോണ്‍ഗ്രസ്, ശിരോമണി അകാലിദള്‍ (സംയുക്ത്) എന്നിവരുമായി ചേര്‍ന്നാണ് മത്സരിച്ചത്. ശിരോമണി അകാലിദള്‍ ബിഎസ്പിയുമായി ചേര്‍ന്നാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.
ഉത്തര്‍പ്രദേശില്‍ പ്രതീക്ഷിച്ചതു പോലെ ബിജെപി മുന്നേറ്റം തുടരുകയാണ്. നിലവില്‍ 280 സീറ്റുകളിലാണ് ബിജെപി മുന്നേറ്റം തുടരുന്നത്. കോണ്‍ഗ്രസ് വിട്ടു ബിജെപിയില്‍ ചേര്‍ന്ന നേതാക്കളെല്ലാം മുന്നേറ്റം തുടരുകയാണ്.
ഗോവയില്‍ നിലവില്‍ 21 സീറ്റുമായി ബിജെപി ലീഡ് ചെയ്യുകയാണ്. ഗോവയിലും ഉത്തരാഖണ്ഡിലും ബിജെപി മുന്നേറുമ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് മണിപ്പൂരില്‍