ഡല്‍ഹിയിലെ ആംആദ്മി സര്‍ക്കാര്‍ കഴിഞ്ഞ 18 മാസത്തിനിടെ അതിഥികളെ സത്ക്കരിക്കാന്‍ മുടക്കിയത് ഒരു കോടി രൂപ. അതാകട്ടെ ചായയ്ക്കും സമോസയ്ക്കുമായി മാത്രവും. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് ധൂര്‍ത്തില്‍ മുന്നില്‍. ഇക്കാലയളവില്‍ അദ്ദേഹം ചെലവിട്ടത് 47 ലക്ഷം രൂപയാണ്.
ഓഫീസില്‍ അതിഥികളെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി 22,42,320 ലക്ഷം രൂപയും വീട്ടിലെ സത്ക്കാരത്തിന് 24,86,921 ലക്ഷം രൂപയുമാണ് ചെലവിട്ടത്. വിവരാവകാശരേഖപ്രകാരം വിവേക് ഗാര്‍ഗിനാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് ചെലവുകാരിലെ രണ്ടാമന്. 11 ലക്ഷം രൂപയാണ് സിസോദിയ വിനിയോഗിച്ചത്.
അതിഥി സല്‍ക്കാരത്തിനായി ഇത്രയും തുക ചെലവഴിച്ചതില്‍ അപകതയൊന്നുമില്ലെന്നാണ് അരവിന്ദ് കെജ്രിവാളിന്റെ പക്ഷം. തങ്ങള്‍ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ്. വിശിഷ്ട വ്യക്തികളെ സ്വീകരിക്കുമ്പോള്‍ പണച്ചെലവ് സ്വഭാവികമാണെന്നും അദ്ദേഹം വിശദീകരിച്ചു.