ഡല്‍ഹിയിലെ എഎപി എംല്‍എയെ മര്‍ദ്ദിച്ച് ജനക്കൂട്ടം. മര്‍ദനത്തില്‍നിന്ന് എംഎല്‍എ ഗുലാബ് സിങ് യാദവ് ഓടി രക്ഷപ്പെടുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
മത്യാലയില്‍നിന്നുള്ള നിയമസഭാംഗമാണ് യാദവ്. രാത്രി എട്ടു മണിക്ക് യാദവിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗം ശ്യാം വിഹാറില്‍ കൂടുകയായിരുന്നു.
എന്നാല്‍ യോഗത്തില്‍ ഉടലെടുത്ത വാക്കേറ്റം കൈയ്യേറ്റത്തിലവസാനിക്കുകയായിരുന്നു. യാദവിന്റെ കോളറില്‍ പിടിച്ചു വലിക്കുകയും മര്‍ദിക്കുകയും ചെയ്തു.
മര്‍ദ്ദനത്തില്‍ നിന്ന് രക്ഷപ്പെട്ടോടിയ യാദവിനു പിന്നാലെ കുറേ പ്രവര്‍ത്തകര്‍ ഓടുന്നതും വീഡിയോയില്‍ ഉണ്ട്. രക്ഷപ്പെടാന്‍ ശ്രമിക്കുന്ന എംഎല്‍എയെ പിടിച്ചുനിര്‍ത്തിയും മര്‍ദ്ദിച്ചു.
അതേസമയം, ബിജെപിയുടെ ആരോപണങ്ങള്‍ തള്ളി എംഎല്‍എ രംഗത്തെത്തി. താനിപ്പോള്‍ ഛവ്ല സ്റ്റേഷനിലാണെന്നും ഇവിടെ ബിജെപിയുടെ കോര്പ്പറേഷന് അംഗവും ബിജെപി സ്ഥാനാര്‍ഥിയും തന്നെ ആക്രമിച്ചവരെ സ്റ്റേഷനില്‍നിന്ന് ഇറക്കാന്‍ നില്‍ക്കുകയാണെന്നും ഹിന്ദിയിലെ ട്വീറ്റില്‍ യാദവ് കൂട്ടിച്ചേര്‍ത്തു.
ബിജെപിക്കാരാണ് ആക്രമണത്തിനു പിന്നിലെന്ന് ഇതില്‍പ്പരം തെളിവുവേണോയെന്നും അദ്ദേഹം ചോദിച്ചു.
ഡല്‍ഹിയില്‍ തദ്ദേശതിരഞ്ഞെടുപ്പ് വരാനിരിക്കുകയാണ്. എഎപി പണം വാങ്ങി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുകയാണെന്നാണ് ബിജെപിയുടെ ആരോപണം.
അതിന്റെ പേരില്‍ എഎപി പ്രവര്‍ത്തകര്‍ എംഎല്‍എയെ മര്‍ദ്ദിക്കുകയായിരുന്നെന്നും ബിജെപി ആരോപിക്കുന്നു.