ഡൽഹിയിൽ ആം ആദ്മിപാർട്ടിക്ക് തിരിച്ചടിയായി ബിജെപിയിലേക്ക് എംഎൽഎമാർ ചേക്കേറുന്നു. എഎപിയുടെ മറ്റൊരു എംഎൽഎ കൂടി തിങ്കളാഴ്ച ബിജെപിയിൽ ചേർന്നു. ബിജ്വാസൻ എംഎൽഎ ദേവേന്ദർ കുമാർ സെഹ്രവാത് ആണ് ബിജെപിയിൽ ചേർന്നത്.
ഡൽഹിയിൽ പാർട്ടി ആസ്ഥാനത്ത് കേന്ദ്രമന്ത്രി വിജയ് ഗോയൽ, സംസ്ഥാന അധ്യക്ഷൻ വിജേന്ദ്ര ഗുപ്ത എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ദേവേന്ദർ കുമാർ ബിജെപി അംഗത്വം സ്വീകരിച്ചത്. അടുത്തിടെ ബിജെപിയിൽ ചേരുന്ന രണ്ടാമത്തെ എംഎൽഎയാണ് ദേവേന്ദർ കുമാർ. നേരത്തെ അനിൽ ബാജ്പേയിയും ബിജെപിയിൽ ചേർന്നിരുന്നു.