ന്യൂഡൽഹി: പഞ്ചാബിൽ മുഖ്യമന്ത്രി സ്ഥാനാർഥിയെ ചൊല്ലിയുള്ള തർക്കത്തിന് അസാധാരണമായ പരിഹാരവുമായി ആംആദ്മി പാർട്ടി.
മുഖ്യമന്ത്രി സ്ഥാനാർഥിയെ തീരുമാനിക്കാൻ ഫോൺ നമ്പർ നൽകി ജനാഭിപ്രായം നേടുമെന്ന് എഎപി തലവൻ അരവിന്ദ് കേജരിവാൾ അറിയിച്ചു.
ആരാകണം മുഖ്യമന്ത്രിയെന്ന് ജനങ്ങൾക്ക് അറിയിക്കാം. ഇതിനായുള്ള ഫോൺ നമ്പറും കേജരിവാൾ പരസ്യപ്പെടുത്തി.
വോട്ടർമാരോട് 7074870748 എന്ന നമ്പറിൽ വിളിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം. നിരവധിപ്പേർ വിളിക്കുന്നതിനാൽ ഫോൺലൈൻ ഇതിനോടകം സ്തംഭിച്ചിട്ടുണ്ട്.
ഈ മാസം 17ന് വൈകുന്നേരം അഞ്ചുവരെ ഫോണിൽ വിളിക്കാം. ഇതിനോടൊപ്പം വാട്ട്സ്ആപ്പിലും എസ്എംഎസായും മുഖ്യമന്ത്രിയാരാകണമെന്ന് അറിയിക്കാം.
പ്രതികരണങ്ങൾ പരിശോധിച്ചശേഷമായിരിക്കും എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കുകയെന്ന് കേജരിവാൾ പറഞ്ഞു.