ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗം രാജ്യത്ത് ആഞ്ഞടി ക്കുന്പോൾ വേദനിപ്പിക്കുന്ന വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത് ആം ആദ്മി എംഎൽഎ സൗരഭ് ഭരദ്വാജ്.
കോവിഡ് ബാധിച്ച് സിറ്റി ആശുപത്രിയിൽ ചികിത്സയിലാണ് സൗരഭ്. ഇന്നലെയാണ് സൗരഭ് വീഡിയോ പോസ്റ്റ് ചെയ്തത്.
ഡൽഹിയിലെ ഓക്സിജൻ ക്ഷാമം എത്രത്തോളം ഭയാന കരമാണെന്ന് തന്റെ അവസ്ഥയിലൂടെ ചൂണ്ടിക്കാണിക്കുകയാണ് ആം ആദ്മി എംഎൽഎ സൗരഭ് ഭരദ്വാജ്.
ആശുപത്രി കിടക്കയിൽ ഒാക്സിജൻ മാസ്്ക് ധരിച്ചാണ് സൗരഭ് വീഡിയോ എടുത്തിരിക്കുന്നത്.
‘ഈ മാസ്ക് മാറ്റിയാൽ നീന്തൽ അറിയാത്ത ഒരാളെ കുളത്തിലേക്ക് തള്ളിയിട്ട അവസ്ഥയാണ്. ശ്വാസം കിട്ടാതെ പിടയും.
വെള്ളം ലഭിക്കാതെ മീനുകൾ ചത്ത് പൊങ്ങുന്നതുപോലെ മനുഷ്യർ കൂട്ടത്തോടെ മരിക്കും. -സൗരഭ് വീഡിയോയിൽ പറയു ന്നു.
താൻ അഡ്മിറ്റായിരിക്കുന്ന ആശുപത്രിയിൽ ഇനി മൂന്ന് മണിക്കൂർ നേരത്തേക്കുള്ള ഓക്സിജൻ മാത്രമേ ബാക്കിയുള്ളൂ എന്നും അദ്ദേഹം പറയുന്നുണ്ട്.
നിറയെപ്പേരാണ് ഓക്സിജന്റെ ബലത്തിൽ മാത്രം ജീവിക്കുന്നത്. എല്ലാവരും ഒരുമിച്ച് നിന്ന് പ്രതിരോധം തീർക്കേണ്ട സമയമാണിതെന്നും എംഎൽഎ വീഡിയോയിൽ പറയുന്നു.