ഭ​ക്തി​സാ​ന്ദ്ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ  ആ​റ​ന്മു​ള​ വ​ള്ള​സ​ദ്യ​ക​ൾ​ക്കു തു​ട​ക്ക​മാ​യി

കോ​ഴ​ഞ്ചേ​രി: ആ​റ​ന്മു​ള പാ​ർ​ഥ​സാ​ര​ഥി ക്ഷേ​ത്ര​സ​ന്നി​ധി​യി​ൽ വ​ള്ള​സ​ദ്യ​ക​ൾ​ക്കു ഭ​ക്തി​നി​ർ​ഭ​ര​മാ​യ തു​ട​ക്കം. പാ​ർ​ഥ​സാ​ര​ഥി ക്ഷേ​ത്ര മ​തി​ല​ക​ത്തെ കൊ​ടി​മ​ര​ച്ചു​വ​ട്ടി​ൽ ഭ​ക്തി​സാ​ന്ദ്ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എ.​പ​ത്മ​കു​മാ​ർ നി​ല​വി​ള​ക്ക് തെ​ളി​ച്ച​തോ​ടെ വ​ള്ള​സ​ദ്യ​യ്ക്കു തു​ട​ക്ക​മാ​യി.

എ​ൻ​എ​സ്എ​സ് പ്ര​സി​ഡ​ന്‍റ് പി.​എ​ൻ. ന​രേ​ന്ദ്ര​നാ​ഥ​ൻ നാ​യ​ർ തൂ​ശ​നി​ല​യി​ൽ വി​ഭ​വ​ങ്ങ​ൾ വി​ള​ന്പി. തെ​ക്കേ​മു​റി, കോ​യി​പ്രം, മാ​രാ​മ​ണ്‍ പ​ള്ളി​യോ​ട​ങ്ങ​ളാ​ണ് ആ​ദ്യ​ദി​വ​സ​ത്തെ വ​ള്ള​സ​ദ്യ​യി​ൽ പ​ങ്കെ​ടു​ത്ത​ത്. പ​ള്ളി​യോ​ട​ങ്ങ​ളി​ൽ ക്ഷേ​ത്ര​ക​ട​വി​ലെ​ത്തി​യ ക​ര​ക്കാ​രെ ആ​ചാ​രാ​നു​ഷ്ഠാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വെ​റ്റി​ല, പു​ക​യി​ല, പാ​ക്ക് ഇ​വ ന​ൽ​കി സ്വീ​ക​രി​ച്ചു.

ക്ഷേ​ത്ര ക​ട​വി​ൽ ആ​ദ്യ​മെ​ത്തി​യ തെ​ക്കേ​മു​റി പ​ള്ളി​യോ​ട​ത്തി​ലെ ക​ര​ക്കാ​രെ​യാ​ണ് ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​റും പ​ള്ളി​യോ​ട സേ​വാ​സം​ഘം പ്ര​സി​ഡ​ന്‍റ് ബി. ​കൃ​ഷ്ണ​കു​മാ​ർ കൃ​ഷ്ണ​വേ​ണി​യും സ്വീ​ക​രി​ച്ച​ത്. ക്ഷേ​ത്ര​ത്തി​നു ചു​റ്റും മൂ​ന്നു പ്രാ​വ​ശ്യം പ്ര​ദ​ക്ഷി​ണം​വ​ച്ച​തി​ന് ശേ​ഷം ക​ര​ക്കാ​ർ കൊ​ടി​മ​ര​ചു​വ​ട്ടി​ലെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ശേ​ഷ​മാ​ണ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് ആ​രം​ഭി​ച്ച​ത്.

ദേ​വ​സ്വം ബോ​ർ​ഡ് മെം​ബ​ർ കെ.​പി. ശ​ങ്ക​ർ​ദാ​സ്, ക​മ്മീ​ഷ​ണ​ർ എ​ൻ. വാ​സു, എ​ൻ​എ​സ്എ​സ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡം​ഗം ഡി. ​അ​നി​ൽ​കു​മാ​ർ, പ​ത്ത​നം​തി​ട്ട യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് സി.​എ​ൻ. സോ​മ​നാ​ഥ​ൻ നാ​യ​ർ, ത്രി​ത​ല ജ​ന​പ്ര​തി​നി​ധി​ക​ളാ​യ വി​നീ​ത അ​നി​ൽ , ലീ​ല മോ​ഹ​ൻ, അ​യി​ഷ പു​രു​ഷോ​ത്ത​മ​ൻ, മി​നി ശ്യാം ​മോ​ഹ​ൻ, എം.​ബി. സ​ത്യ​ൻ, ജെ​റി മാ​ത്യു സാം, ​ഹി​ന്ദു​മ​ത​മ​ഹാ​മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. നാ​യ​ർ, മു​ൻ എം​എ​ൽ​എ മാ​ലേ​ത്ത് സ​ര​ളാ​ദേ​വി, ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ശോ​ക​ൻ കു​ള​ന​ട, മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി. ​മോ​ഹ​ൻ​രാ​ജ്, പ​ള്ളി​യോ​ട സേ​വാ​സം​ഘം ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Related posts