കൃ​ഷി മേ​ഖ​ല​യി​ൽ ഉ​പ്പു​വെ​ള്ളം ത​ട​യാ​ൻ ഏ​ഴു ബ​ണ്ടു​ക​ൾ​ക്ക് ക​രാ​ർ ക്ഷണിച്ച് മൈനർ ഇറിഗേഷൻ വകുപ്പ്

ഹ​രി​പ്പാ​ട്: കൃ​ഷി മേ​ഖ​ല​യി​ലേ​ക്കു കാ​യം​കു​ളം കാ​യ​ലി​ൽ നി​ന്നു​ള്ള ഉ​പ്പു​വെ​ള്ളം ക​യ​റാ​തി​രി​ക്കു​വാ​ൻ ആ​റാ​ട്ടു​പു​ഴ,കു​മാ​ര​പു​രം ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ തോ​ടു​ക​ളി​ലാ​യി ഏ​ഴു ബ​ണ്ടു​ക​ൾ​ക്ക് ക​രാ​റാ​യി. മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പാ​യി​രു​ന്നു ക​രാ​ർ ക്ഷ​ണി​ച്ചി​രു​ന്ന​ത്.

ക​രു​വാ​റ്റ, കാ​ർ​ത്തി​ക​പ്പ​ള്ളി, പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വി​വി​ധ തോ​ടു​ക​ളി​ലാ​യി നാ​ലു ബ​ണ്ടു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് നേ​ര​ത്തേ ക​രാ​ർ ക്ഷ​ണി​ച്ചി​രു​ന്നെ​ങ്കി​ലും ആ​രും ജോ​ലി ഏ​റ്റെ​ടു​ക്കു​വാ​ൻ ത​യാ​റാ​കാ​ത്ത​തി​നാ​ൽ റീ​ടെ​ൻ​ഡ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു.

ക​രാ​റാ​യ​വ​യി​ൽ ആ​റെ​ണ്ണം ആ​റാ​ട്ടു​പു​ഴ​യി​ലും ഒ​രെ​ണ്ണം കു​മാ​ര​പു​ര​ത്തു​മാ​ണ്. കാ​ല​വ​ർ​ഷ​മാ​കു​ന്പോ​ൾ കോ​ണ്‍​ട്രാ​ക്ട​റു​ടെ ചെ​ല​വി​ൽ പൊ​ളി​ച്ചു​നീ​ക്ക​ണ​മെ​ന്നും അ​റ്റ​കു​റ്റ​പ​ണി​ക​ൾ​മെ​ന്നും ക​രാ​റി​ൽ വ്യ​വ​സ്ഥ​യു​ണ്ട്. കാ​ർ​ത്തി​ക​പ്പ​ള്ളി​യി​ൽ മൂ​ന്നും ക​രു​വാ​റ്റ​യി​ൽ ഒ​രു ബ​ണ്ടും സ്ഥാ​പി​ക്കു​ന്ന ജോ​ലി​യാ​ണ് റീ​ടെ​ൻ​ഡ​ർ ചെ​യ്ത​ത്.

ജ​ലാ​ശ​യ​ങ്ങ​ളി​ൽ ഓ​രിന്‍റെ അം​ശം അ​നു​ഭ​വ​പ്പെ​ട്ടു തു​ട​ങ്ങി​യ​തി​നാ​ൽ എ​ത്ര​യും വേ​ഗം ബ​ണ്ടു​ക​ളു​ടെ പ​ണി പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്ന് കൃ​ഷി വ​കു​പ്പ് ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ടി​ട്ടു​ണ്ട്. ഇ​നി​യും വൈ​കി​യാ​ൽ അ​പ്പ​ർ​കു​ട്ട​നാ​ട​ൻ മേ​ഖ​ല​യി​ലേ​യും മ​റ്റും കൃ​ഷി​ക്ക് നാ​ശ​മു​ണ്ടാ​കും.

മ​ഹാ​ദേ​വി കാ​ട് പു​ളി​ക്കീ​ഴ് പാ​ല​ത്തി​ന് സ​മീ​പം തോ​ട്ടി​ൽ ബ​ണ്ട് സ്ഥാ​പി​ച്ചു വ​രി​ക​യാ​ണ്. മേ​ജ​ർ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ന്‍റെ ചു​മ​ത​ല​യി​ലാ​ണ് ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​ത്.

Related posts