ആ​ഘോ​ഷ​ത്തി​നി​ട​യി​ലെ ആ​ന​ക്ക​ലി; സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി ആ‍​റാ​ട്ടു​പു​ഴ​യി​ലെ​ത്തി​യ കൊ​മ്പ​ന്മാ​ർ

ഉ​ത്സ​വ സീ​സ​ൺ തു​ട​ങ്ങി​യ​തോ​ടെ ആ​ന​ക​ളും വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​ക​യാ​ണ്. കാ​ട്ടാ​ന​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വി​റ​ച്ചു നി​ൽ​ക്കു​മ്പോ​ഴാ​ണ് നാ​ട്ടി​ലെ ആ​ന​ക​ൾ ഉ​ത്സ​വ​ത്തി​നെ​ത്തി ഇ​ട​യു​ന്ന സം​ഭ​വ​ങ്ങ​ൾ വാർത്തകളിൽ നിറയുന്നത്. ആ​റാ​ട്ടു​പു​ഴ ക്ഷേ​ത്ര​ത്തി​ൽ ആ​ന ഇ​ട​ഞ്ഞ സം​ഭ​വ​മാ​ണ് ഇ​തി​ൽ അ​വ​സാ​ന​ത്തേ​ത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആറാട്ടുപുഴയിൽ നിന്നുള്ള ദൃശ്യങ്ങൾ ശ്രദ്ധ നേടുകയാണ്.

ര​ണ്ട് ആ​ന​ക​ൾ ഉത്സവത്തിന് ഇ​ട​യി​ൽ പ​ര​സ്പ​രം കൊ​മ്പു​കോ​ർ​ക്കു​ന്ന വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്. സംഭവം നടന്ന സമയത്ത് ആ​ന സ്‌​ക്വാ​ഡ് അം​ഗ​ങ്ങ​ൾ എ​ത്തി അ​വ​യെ വേ​ർ​പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​തി​നാ​ൽ വ​ലി​യ ദു​ര​ന്തം ത​ന്നെ​യാ​ണ് ഒ​ഴി​വാ​യ​ത്. അയതി​നാ​ൽ ആ​ള​പാ​യ​മു​ണ്ടാ​യി​ല്ല.

എ​ക്‌​സി​ൽ പ​ങ്കു​വെ​ച്ച വൈ​റ​ലാ​യ വീ​ഡി​യോ​യി​ൽ, ആ​റാ​ട്ടു​പു​ഴ ക്ഷേ​ത്ര​ത്തി​ൽ ആ​റാ​ട്ടു ച​ട​ങ്ങു​ക​ൾ​ക്കാ​യി ആ​ന​ക​ളെ നെ​റ്റി​പ്പ​ട്ടം കെ​ട്ടി ഒരുക്കി നിർത്തിയിരിക്കുന്നത് കാ​ണാം. പെ​ട്ടെ​ന്ന് ഒ​രു ആ​ന സ്വയം ക​റ​ങ്ങാ​ൻ തു​ട​ങ്ങു​ക​യും നി​മി​ഷ​ങ്ങ​ൾ​ക്ക​കം അ​ടു​ത്തു​ള്ള മ​റ്റൊ​രു ആ​ന​യു​ടെ നേ​രെ അ​ക്ര​മി​ക്കാ​നാ​യി എ​ത്തു​ക​യും ചെ​യ്യുന്നു.

ആ​ന​യുടെ ആ​ക്ര​മ​ണ​ത്തി​ന്‍റെ ശ​ക്തി​യി​ൽ എതിരെ നിന്ന ആ​ന അ​ൽ​പ്പം പി​ന്നോ​ട്ട് പോ​കു​ന്നു. തു​ട​ർ​ന്നും ആ​ക്ര​മിക്കുന്നു. പി​ന്നാ​ലെ ജ​ന​ക്കൂ​ട്ടം ചി​ത​റി ഓ​ടാ​ൻ തു​ട​ങ്ങു​ക​യും ചെ​യ്യു​ന്നു. ഗു​രു​വാ​യൂ​ർ ര​വി​കൃ​ഷ്ണ​നാ​ണ് ഉത്സവ ചടങ്ങുകൾക്കിടെ ഇ​ട​ഞ്ഞ​ത്. ശ്രീ​കു​മാ​ര​ൻ എന്ന കൊമ്പനുമായി മ​ല്ലി​ടാൻ ര​വി​കൃ​ഷ്ണ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും ആ​ള​പാ​യ​മി​ല്ലാ​തെ സ്ഥി​തി​ഗ​തി​ക​ൾ അ​ത്ഭു​ത​ക​ര​മാ​യി നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി.

 

Related posts

Leave a Comment