കരുനാഗപ്പള്ളി: പള്ളിക്കലാർ കരകവിഞ്ഞു നിരവധി വീടുകളിൽ വെള്ളം കയറി യതോടെ ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങി രാത്രിയിൽ കൂടുതൽ വീടുകളിലേക്ക് വെള്ളം കയറിയതിനാൽ കരുനാഗപ്പള്ളി കുന്നത്തൂർ താലൂക്കുകളിലായിനാല് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.
കരുനാഗപ്പള്ളിയിൽ തൊടിയൂർ വേങ്ങറ എൽ പിഎസ് ,പാവുമ്പാ അമൃത എൽ പി എസ്, എന്നിവിടങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങിയത്. വേങ്ങറ എൽ പിഎസിൽ 65 കുടുംബങ്ങളും പാവുമ്പ അമൃത എൽ പി എ സിൽ 135 കുടുംബങ്ങളുമാണുള്ളത്.
അഗ്നിരക്ഷാ ടീമിന്റെ നേതൃത്വത്തിൽ തൊടിയൂർ ,പാവുമ്പ, ചുരുളി ഭാഗങ്ങളിൽ പള്ളിക്കലാറ് കരകവിഞ്ഞ് ഒഴുകി വെള്ളം കയറിയ കുടുംബങ്ങളെ സേനാംഗങ്ങൾ ലൈഫ് ജാക്കറ്റ് ലൈഫ് ബോയ് സ്ട്രക്ചർ എന്നിവയുടെ സഹായത്താൽ ആളുകളെ ചുമന്ന് കരക്കെത്തിച്ചു.
എ എം ആരിഫ് എം പി, ആർ രാമചന്ദ്രൻ എം എൽ എ, തഹസിൽദാർ എൻ സാജിദ ബീഗം പഞ്ചായത്ത് പ്രസിഡന്റുമാരായ കവിക്കാട്ട് മോഹനൻ, എസ് ശ്രീലത മറ്റു ജനപ്രതിനിധികൾ എത്തി ക്യാമ്പിൽ എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തി.