മുന്‍പത്തേതിലും കൊലപാതകങ്ങളും അക്രമങ്ങളും കൂടിയ ഒരു കാലമാണല്ലൊ ഇപ്പോള്‍.
കൊലപാതകി മിക്കപ്പോഴും മൃതദേഹങ്ങള്‍ പുഴയിലൊ കുളത്തിലൊ മറ്റോ തള്ളിയതായാണല്ലൊ വാര്‍ത്തയില്‍ കാണാറുള്ളത്.
എന്നാല്‍ തിങ്കളാഴ്ച ഇംഗ്ലണ്ടിലെ എസക്സിലുള്ള തുറോക്കില് നടന്ന ഒരു സംഭവം അല്പം വ്യത്യസ്തമായിരുന്നു.
അവിടുള്ള പേഗാസസ് സ്പോര്‍ട്സ് ആന്‍ഡ് സോഷ്യല്‍ ക്ലബ് ചില തൊഴിലാളികള്‍ ചേര്‍ന്ന് വൃത്തിയാക്കുകയായിരുന്നു.
അപ്പോഴാണ് സമീപത്തുള്ള തടാകത്തില്‍ ഒരു തല കിടക്കുന്നതു അവരുടെ ശ്രദ്ധയില്‍പ്പെടുന്നത്.
ആരോ കൊല ചെയ്യപ്പെട്ടതാണെന്ന് അവര്‍ക്ക് തോന്നി. വാര്‍ത്തയറിഞ്ഞ് നാട്ടുകാരും തടിച്ചുകൂടി.
നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി “ബോഡി’ പുറത്തെടുത്തപ്പോഴാണ് സംഗതിയുടെ സത്യാവസ്ഥ പുറത്തുവന്നത്.
വസ്ത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനായി ഉപയോഗിക്കുന്ന ഒരു ബൊമ്മയായിരുന്നു വെള്ളത്തിലുണ്ടായിരുന്നത്.
കാഴ്ചയില്‍ ജീവനുള്ള ഒരു പുരുഷനെന്ന് തോന്നിക്കുന്ന തരത്തിലുള്ള ആ പ്രതിമ ആരോ തടാകത്തില്‍ തള്ളിയതായിരുന്നു.
പ്രതിമയുടെ വസ്തുത പിന്നീട് ആളുകളില്‍ ചിരിയാണുണ്ടാക്കിയത്. ഏതായാലും അനിഷ്ട സംഭവങ്ങള്‍ ഒന്നും നടക്കാഞ്ഞതിന്റെ ആശ്വാസത്തിലാണ് ക്ലബുടമയായ ആല്‍ഫി ബെസ്റ്റും നാട്ടുകാരും.