ബംഗളൂരു: വിമാന, ട്രെയിൻ യാത്രക്കാർക്ക് ആരോഗ്യസേതു ആപ്പ് നിർബന്ധമല്ലെന്ന് കേന്ദ്ര സർക്കാർ കർണാടക ഹൈക്കോടതിയെ അറിയിച്ചു. അഡീഷണൽ സോളിസിറ്റർ ജനറൽ എം.എൻ. നർഗുണ്ടാണ് കർണാടക ഹൈക്കോടതിയിൽ കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കിയത്.
ആരോഗ്യസേതു ഉപയോഗിക്കണമെന്ന് ആഗ്രഹിക്കുന്നവർ മാത്രം ആപ്പ് ഉപയോഗിച്ചാൽ മതിയെന്നും വിമാന, തീവണ്ടി യാത്രയ്ക്ക് സത്യവാങ്മൂലം മതിയെന്നും സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.
സൈബർ ആക്ടിവിസ്റ്റായ അനിവർ അരവിന്ദ് നൽകിയ പൊതുതാത്പര്യ ഹർജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ഹർജിയിലെ തുടർവാദം ജൂലൈ പത്തിന് നടക്കും.