തൃശൂർ: എല്ലാവരും മുന്നോട്ടു കുതിക്കുന്പോൾ ചക്ര ഷൂവിൽ പിന്നാക്കം പാഞ്ഞ് യുവാവ് നേടിയതു രണ്ട് ഇന്ത്യ ബുക്ക് ഒാഫ് റിക്കാർഡുകൾ.
ആന്പല്ലൂർ വെണ്ടൂർ പള്ളിക്കു സമീപം അലിക്കല ഡോൺ – ജെസി ദന്പതികളുടെ മകനും ബംഗളൂരു എയർഫോഴ്സ് സ്കൂൾ സെക്കൻഡ് പിയു വിദ്യാർഥിയുമായ ആരോൺ ഡേവിഡ് ഡോൺ ആണ് റിക്കാർഡുകൾക്ക് ഉടമ.
4.58 മണിക്കൂറിൽ 19.9 കിലോമീറ്റർ പിറകിലേക്കു സ്കേറ്റിംഗ് നടത്തിയാണ് ആദ്യത്തെ റിക്കാർഡ് നേടിയത്. നഞ്ചക്ക് (കരാട്ടെയിൽ ഉപയോഗിക്കുന്ന ആയുധം) അഭ്യാസത്തിനൊപ്പം 7.11 കിലോമീറ്റർ ദൂരം പിന്നിട്ടതാണ് രണ്ടാമത്തെ റിക്കാർഡ്.
16-ാം വയസിൽ കരാട്ടെ ബ്ലാക്ക് ബെൽറ്റ് നേടിയ ആരോൺ സംസ്ഥാനതലത്തിൽ അഞ്ചും ദേശീയതലത്തിൽ മൂന്നും ടൂർണമെന്റുകളിൽ വിജയം നേടിയിട്ടുണ്ട്.
19 കാരനായ ആരോൺ അബുദാബിയിലാണ് ജനിച്ചത്.