തിരുവല്ല: പ്രേമം നടിച്ച് പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ മുൻ പോക്സോ കേസ് പ്രതിയും സ്ഥിരം കുറ്റവാളിയുമായ യുവാവിനെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു.
തിരുവല്ല കുറ്റപ്പുഴ മുളയന്നൂർ പന്തിരുകാലായിൽ സജിത്ത് ചന്ദ്രൻ (കണ്ണൻ -23 ) ആണ് അറസ്റ്റിലായത്. കറ്റോട് സ്വദേശിനിയായ പെൺകുട്ടിയാണ് പീഢനത്തിന് ഇരയായത്.
കഴിഞ്ഞ രണ്ട് മാസക്കാലമായി ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പോക്സോ കേസിൽ ഇയാൾക്കെതിരെ നിലവിൽ പെരുമ്പെട്ടി പോലീസ് സ്റ്റേഷനിൽ കേസുണ്ട്.
കഞ്ചാവ് കടത്ത്, കൊലപാതകശ്രമം ഉൾപ്പെടെയുള്ള പത്തോളം കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
ഡിവൈ.എസ്.പി സുനീഷ് ബാബുവിന്റെ നേതൃത്വത്തിൽ സി ഐ ഹരിലാൽ, എസ് ഐ മാരായ രതീഷ് , പ്രശാന്ത്, ബിപിൻ പ്രകാശ്, എ എസ് ഐ അനിൽ, സി പി ഒ വിഷ്ണു ദേവ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.