കാ​ല​ഹ​ര​ണ​പ്പെ​ട്ട മൂ​ല്യ​ബോ​ധ​ങ്ങ​ള്‍; ആ​ര്‍​ത്ത​വം അ​യി​ത്ത​മാ​ണെ​ന്ന ചി​ന്ത ഇ​ന്നും നി​ല​നി​ല്‍​ക്കു​ന്നെന്ന് മന്ത്രി ആർ ബിന്ദു


ഇ​രി​ങ്ങാ​ല​ക്കു​ട: ആ​ര്‍​ത്ത​വം മൂ​ലം സ​മൂ​ഹ​ത്തി​ല്‍​നി​ന്ന് മാ​റ്റി​നി​റു​ത്ത​പ്പെ​ടേ​ണ്ട​വ​ര​ല്ല എ​ന്ന ബോ​ധം പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കു സ്വ​യം ഉ​ണ്ടാ​ക​ണ​മെ​ന്ന് മ​ന്ത്രി ആ​ര്‍. ബി​ന്ദു പ​റ​ഞ്ഞു.

കേ​ര​ള ഫീ​ഡ്‌​സ് സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​താ (​സി​എ​സ്ആ​ര്‍) ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ഇ​രി​ങ്ങാ​ല​ക്കു​ട നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ സ​ര്‍​ക്കാ​ര്‍ വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച ആ​രോ​ഗ്യ​ശു​ചി​ത്വ ബോ​ധ​വ​ത്ക​ര​ണ​വും മെ​ന്‍​സ്ട്രു വല്‍ ക​പ്പ് വി​ത​ര​ണ​വും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

കാ​ല​ഹ​ര​ണ​പ്പെ​ട്ട മൂ​ല്യ​ബോ​ധ​ങ്ങ​ള്‍ നി​ല​നി​ല്‍​ക്കു​മ്പോ​ള്‍ ആ​ര്‍​ത്ത​വം അ​യി​ത്ത​മാ​ണെ​ന്ന ചി​ന്ത ഇ​ന്നും നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍ പു​തി​യ പെ​ണ്‍​കു​ട്ടി​ക​ള്‍ ആ​ത്മ​വി​ശ്വാ​സ​ത്തി​ന്‍റെ പ​രി​ച​പി​ടി​ച്ച് പ്ര​തി​രോ​ധി​ക്കു​മ്പോ​ള്‍ സ​മൂ​ഹ​ത്തി​ന് മാ​റ്റം സം​ഭ​വി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സ്ത്രീ​പ​ക്ഷ സ​മീ​പ​നം ന​യ​മാ​ക്കി​മാ​റ്റി​യ സ​ര്‍​ക്കാ​രാ​ണ് ഇ​പ്പോ​ള്‍ കേ​ര​ളം ഭ​രി​ക്കു​ന്ന​തെ​ന്ന് കേ​ര​ള ഫീ​ഡ്‌​സ് ചെ​യ​ര്‍​മാ​ന്‍ കെ. ​ശ്രീ​കു​മാ​ര്‍ പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്ത് ആ​ര്‍​ത്ത​വാ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത് മ​ന്ത്രി ആ​ര്‍. ബി​ന്ദു​വി​ന്‍റെ കൂ​ടി താ​ത്പ​ര്യം​കൊ​ണ്ടാ​ണ്. കേ​ര​ള ഫീ​ഡ്‌​സ് എം​ഡി ഡോ. ​ബി. ശ്രീ​കു​മാ​ര്‍ റി​പ്പോ​ര്‍​ട്ട​വ​ത​രി​പ്പി​ച്ചു.

ഇ​രി​ങ്ങാ​ല​ക്കു​ട നി​യോ​ജ​ക​മ​ണ്ഡ​ല​ത്തിലെ ഇ​രി​ങ്ങാ​ല​ക്കു​ട, കാ​ട്ടൂ​ര്‍, ന​ട​വ​ര​മ്പ് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലെ സ​ര്‍​ക്കാ​ര്‍ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ 13-17 വ​യ​സി​നി​ട​യ്ക്ക് പ്രാ​യ​മു​ള്ള 1,269 വി​ദ്യാ​ര്‍​ഥി​നി​ക​ള്‍​ക്കാ​ണ് മെ​ന്‍​സ്ട്ര​ല്‍ ക​പ്പ് വി​ത​ര​ണം ന​ട​ത്തി​യ​ത്.

സം​സ്ഥാ​ന​ത്തു​ട​നീ​ളം പ​തി​ന​യ്യാ​യി​ര​ത്തി​ല​ധി​കം വി​ദ്യാ​ര്‍​ഥി​നി​ക​ള്‍​ക്ക് ഈ ​സൗ​ക​ര്യം ല​ഭി​ക്കും. ഹി​ന്ദു​സ്ഥാ​ന്‍ ലാ​റ്റ​ക്‌​സു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് കേ​ര​ള ഫീ​ഡ്‌​സ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ സു​ജ സ​ഞ്ജീ​വ്കു​മാ​ര്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച ച​ട​ങ്ങി​ല്‍ ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ര്‍​മാ​ന്‍ ടി.​വി. ചാ​ര്‍​ളി, ന​ഗ​ര​സ​ഭാം​ഗം അ​ഡ്വ. ജി​ഷ ബേ​ബി, കെ. ​അ​വി​നാ​ഷ്, തൃ​ശൂ​ര്‍ ജി​ല്ലാ​പ​ഞ്ച​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ല​ത ച​ന്ദ്ര​ന്‍, ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം ഷീ​ല അ​ജ​യ​ഘോ​ഷ്, ഡി​ഇ​ഒ​എ​സ് ഷാ​ജി, ഗ​വ. മോ​ഡ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ബി​ന്ദു പി.​ജോ​ണ്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

Related posts

Leave a Comment