ആ​ർ​പ്പോ ആ​ർ​ത്ത​വം…! ഇന്ത്യൻ സ്ത്രീകളുടെ കഥ പറഞ്ഞ ഡോ​ക്യു​മെ​ന്‍റ​റി​ക്ക് ഓ​സ്ക​ർ

ലോ​സ് ആ​ഞ്ച​ല​സ്: ഇ​ന്ത്യ​ൻ സ്ത്രീ​യു​ടെ ജീ​വി​താ​വ​സ്ഥ ചി​ത്രീ​ക​രി​ച്ച പീ​രി​ഡ് എ​ൻ​ഡ് ഓ​ഫ് സെ​ന്‍റ​ൻ​സ് എ​ന്ന ഡോ​ക്യു​മെ​ന്‍റ​റി​ക്ക് ഓ​സ്ക​ർ പു​ര​സ്കാ​രം. മി​ക​ച്ച ഹൃ​സ്വ ഡോ​ക്യു​മെ​ന്‍റ​റി​ക്കു​ള്ള ഓ​സ്ക​ർ പു​ര​സ്കാ​ര​മാ​ണ് ഇ​റാ​നി​യ​ൻ സം​വി​ധാ​യി​ക റ​യ്ക ഷെ​താ​ബ്ഷി​യു​ടെ ഡോ​ക്യു​മെ​ന്‍റ​റി ക​ര​സ്ഥ​മാ​ക്കി​യ​ത്. ആ​ർ​ത്ത​വം അ​ശു​ദ്ധി​യാ​ണെ​ന്നു ക​രു​തി​യ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഒ​രു ഗ്രാ​മ​ത്തി​ലെ സ്ത്രീ​കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മു​ന്നേ​റ്റ​മാ​ണ് ഡോ​ക്യു​മെ​ന്‍റ​റി ചി​ത്രീ​ക​രി​ച്ച​ത്.

ആ​ർ​ത്ത​വം സം​ബ​ന്ധി​ച്ച ബോ​ധ​വ​ത്ക്ക​ര​ണം കൂ​ടി​യാ​ണ് ഈ ​ഡോ​ക്യു​മെ​ന്‍റ​റി. 26 മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള ചി​ത്ര​ത്തി​ൽ ‌ഹ​പൂ​ർ എ​ന്ന ഗ്രാ​മ​ത്തി​ൽ സ്ത്രീ​ക​ൾ​ക്കാ​യി പാ​ഡ് മെ​ഷീ​ൻ സ്ഥാ​പി​ക്കു​ന്ന​തും അ​തി​നെ തു​ട​ർ​ന്നു​ണ്ടാ​കു​ന്ന അ​നു​ഭ​വ​ങ്ങ​ളു​മാ​ണ് പ്ര​തി​പാ​ദി​ച്ചി​രി​ക്കു​ന്ന​ത്.

Related posts