തിരുവനന്തപുരം: സർക്കാർ ഉത്തരവ് കത്തിച്ച അധ്യാപകർക്കെതിരായ ആർത്തിപ്പണ്ടാരങ്ങൾ വിളിയിൽ ഉറച്ചു നിൽക്കുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.
ആറു ദിവസത്തെ ശന്പളം കടം ചോദിച്ച ഉത്തരവ് കത്തിച്ച് ആഘോഷിച്ചവരെ അങ്ങനെ തന്നെ വിളിക്കുന്നു. നീച പ്രവൃത്തിയാണ് ഇവരുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നും മന്ത്രി പറഞ്ഞു.
അധ്യാപക സമൂഹത്തെ താൻ അധിക്ഷേപിച്ചിട്ടില്ല. വിമർശനം ഉത്തരവ് കത്തിച്ചവർക്കെതിരേ മാത്രമാണ് തന്റെ വിമർശനമെന്നും കടകംപള്ളി കൂട്ടിച്ചേർത്തു.
പോത്തൻകോട്ടെ സ്കൂളിൽ താൻ പങ്കെടുത്ത ചടങ്ങിൽ ആളുകൂടിയത് ചാനലുകാരെയും തന്റെ വാഹനവും കണ്ടാണ്. ബോധപൂർവം ആൾക്കൂട്ടം ഉണ്ടാക്കിയതല്ലെന്നും മന്ത്രി വിശദീകരിച്ചു.