കഴിഞ്ഞ അഞ്ചു വര്‍ഷമായി മലയാള ടെലിവിഷന്‍ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചിരുന്ന ‘ബഡായി ബംഗ്ളാവ്’ എന്ന ഹാസ്യപരിപാടി അവസാനിപ്പിക്കുകയാണെന്ന് പരിപാടിയിലെ മുഖ്യ അവതാരകനായ രമേഷ് പിഷാരടി വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ച് രംഗത്തുവന്നിരിക്കുകയാണ് ഷോയില്‍ പിഷാരടിയുടെ ഭാര്യയായി വേഷമിട്ടു വരുന്ന ആര്യ.
പരിപാടി നിര്‍ത്തുന്ന കാര്യം തന്നെ ഔദ്യോഗികമായി ആരും അറിയിച്ചിട്ടില്ലെന്നും ഷൂട്ട് ചെയ്ത് വെച്ച രണ്ടുമൂന്നു എപ്പിസോഡുകള്‍ ടെലികാസ്റ്റ് ചെയ്യുമോ എന്ന കാര്യം തനിക്കറിയില്ലെന്നുമാണ് ആര്യ പറയുന്നത്. പരിപാടി നിര്‍ത്തുക എന്നാല്‍ വളരെ വിഷമകരമായ കാര്യമാണ്. ഇത് എന്റെ കരിയറിലെ നാഴികക്കല്ലായിരുന്നു.
ധാരാളം പേര് ഷോ നിര്‍ത്തരുതെന്നാവശ്യപ്പെട്ട് മെസേജ് തനിക്ക് മെസേജ് അയച്ചെന്നും സംപ്രേഷണം ചെയ്യാനിരിയ്ക്കുന്ന ഒന്നുരണ്ടു എപ്പിസോഡുകള്‍ കൂടെ കഴിഞ്ഞാല്‍ ‘ബഡായി ബംഗ്ളാവ്’ പര്യവസാനിപ്പിക്കുമെന്നാണ് പിഷാരടി പറയുന്നതെന്നും ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ ആര്യ പറഞ്ഞു.
അഞ്ചു വര്‍ഷമായി സംപ്രേഷണം ചെയ്തിരുന്ന ബഡായി ബംഗ്ളാവിന്റെ പ്രോഗ്രാം പ്രൊഡ്യൂസര്‍ ഡയാന സില്‍വസ്റ്ററാണ്. മുകേഷ്, ആര്യ, ധര്മ്മജന്, പ്രസീദ തുടങ്ങിയവരും ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു.