സിഡ്നി: ഇംഗ്ലണ്ടിനെതിരായ ആഷസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. വിക്കറ്റ് കീപ്പർ ടിം പെയ്ൻ ഏഴു വർഷത്തിന് ശേഷം ടീമിൽ തിരിച്ചെത്തി. ഇതോടെ മാത്യൂ വേഡിന്റെ ടീമിലെ സ്ഥാനം നഷ്ടമായി. പുതുമുഖതാരം സ്പിന്നർ കാമറൂൺ ബാൻക്രോഫ്റ്റ്, ഷോൺ മാർഷ് എന്നിവരും ടീമിലിടം കണ്ടെത്തി. അതേസമയം, ഇന്ത്യയിലും ബംഗ്ലാദേശിലും മികച്ച പ്രകടനം പുറത്തെടുത്ത ഓപ്പണർ മാറ്റ് റെൻഷോ ടീമിന് പുറത്തായി.
നവംബർ 23ന് ബ്രിസ്ബയ്നിലാണ് പരമ്പരയിലെ ആദ്യ മത്സരം. 2015-ൽ നടന്ന ആഷസ് പരമ്പര 3-2 സ്വന്തമാക്കിയ ഇംഗ്ലണ്ടാണ് നിലവിൽ ജേതാക്കൾ.
ടീം: സ്റ്റീവ് സ്മിത്ത്(ക്യാപ്റ്റൻ), ഡേവിഡ് വാർണർ, കാമറൂൺ ബാൻക്രോഫ്റ്റ്, ജാക്സൺ ബേഡ്, പാറ്റ് കമ്മിൻസ്, പീറ്റർ ഹാൻഡ്സ്കോം, ജോഷ് ഹേസിൽവുഡ്, ഉസ്മാൻ കവാജ, നഥാൻ ലയൺ, ഷോൺ മാർഷ്, ടിം പെയ്ൻ, ചാഡ് സേയേഴ്സ്, മിച്ചൽ സ്റ്റാർക്ക്.
‘