കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ശ്രീനിവാസനേയും സെബാസ്റ്റ്യൻ പോളിനേയും പരോക്ഷമായി വിമർശിച്ച് സംവിധായകൻ ആഷിഖ് അബു. പോലീസിനെയും സർക്കാരിനേയും കോടതിയേയും ചോദ്യം ചെയ്യാൻ സ്വാതന്ത്ര്യമുള്ള നാടാണ് നമ്മുടേത്. ചന്ദ്രബോസ് വധക്കേസിൽ ജയിലിൽ കഴിയുന്ന നിഷാമിന് വേണ്ടിയും സെബാസ്റ്റ്യൻ പോൾ സംസാരിക്കണമെന്ന് നടിയെ പിന്തുണച്ച് ഇട്ട ഫേസ്ബുക്ക് കുറിപ്പിൽ ആഷിഖ് അബു പറഞ്ഞു.
വരും ദിവസങ്ങളിൽ ശ്രീനിവാസനെ പോലെ കൂടുതൽ ആളുകൾ രംഗത്തുവന്നേക്കാം. അത് കേരളം ചർച്ച ചെയ്യണം. ദേരാ സച്ചാ മാതൃകയിൽ ഒരു കലാപത്തിന് ചർച്ചകളിലൂടെ ആഹ്വാനം ചെയ്യണമെന്നും ആഷിഖ് അബു പരിഹസിച്ചു.
https://www.facebook.com/aashiq.abu/posts/10155831744073969