കൊച്ചി: നടി പാര്‍വതിയ്‌ക്കെതിരേ സമീപകാലത്ത് നടന്നത് സംഘടിത ആക്രമണമെന്ന് സംവിധായകന്‍ ആഷിക് അബു.
പ്രമുഖ നടന്റെ സിനിമയില്‍ സ്ത്രീവിരുദ്ധതയുണ്ടെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് പാര്‍വതിയ്‌ക്കെതിരേ സമൂഹ മാധ്യമങ്ങളിലില്‍ വ്യാപക ആക്രമണമുണ്ടായിരുന്നു.
ഫാന്‍സുകാരെ ഉപയോഗിച്ച് പലരും ഗുണ്ടായിസമാണ് നടത്തുന്നതെന്നും ഫാന്‍സ് അസോസിയേഷന്‍ എന്നു പറഞ്ഞ് നടക്കുന്ന ക്രിമിനല്‍ കൂട്ടങ്ങള്‍ക്കെതിരേ ഒരു നടപടിയും ആരും സ്വീകരിക്കുന്നില്ലെന്നും ആഷിഖ് അബു പറഞ്ഞു.
നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടനാണ് എല്ലാ കുറ്റകൃത്യങ്ങള്‍ക്കും പിന്നിലെന്നും മോഹന്‍ലാലിനെ മറയാക്കിയാണ് അയാള്‍ ഓരോ കാര്യങ്ങള്‍ ചെയ്യുന്നതെന്നും ആഷിഖ് അബു പറഞ്ഞു.