മമ്മൂട്ടി നായകനായെത്തിയ ഡാഡികൂള്‍ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ആഷിഖ് അബുവിന് ബ്രേക്ക് നല്കിയ ചിത്രമായിരുന്നു സാള്‍ട്ട് ആന്റ് പെപ്പര്‍. ബോക്സ് ഓഫീസില്‍ വന്‍ വിജയമായ ചിത്രത്തിന്റെ നിര്‍മാതാവിനെ സൂക്ഷിക്കണം എന്ന മുന്നറിയിപ്പുമായി സംവിധായന് ആഷിഖ് അബു രംഗത്ത്. ചിത്രത്തിന്റെ നിര്നാതാവായ ലുക്സാം സദാനന്ദനെക്കുറിച്ചാണ് ആഷിഖിന്റെ മുന്നറിയിപ്പ്. സാള്‍ട് ആന്‍ഡ് പെപ്പര്‍ നിര്‍മാതാവെന്ന പേരില്‍ ഇയാള്‍ കുറെയധികം സിനിമാപ്രേമികളായ നിഷ്കളങ്കരെ ചതിച്ചതായി പലദിക്കില്‍ നിന്നും വാര്‍ത്തകള്‍ കേട്ടതാണ്. ഇയാളെ സൂക്ഷിക്കുക എന്നാണ് ആഷിഖ് പറയുന്നത്. ഒപ്പം സദാനന്ദന് വഞ്ചിച്ചതായി പറയുന്ന രതീഷ് കൃഷ്ണന് എന്ന ബംഗ്ലൂര് സ്വദേശിയുടെ പോസ്റ്റും ആഷിഖ് ഷെയര്‍ ചെയ്യുന്നു.
രതീഷ് കൃഷ്ണന് പറയുന്നതിങ്ങനെ- ഞാനൊരു കഥ എഴുതുന്നു. ആര്‍ക്കു വേണമെങ്കിലും സംവിധാനം ചെയ്യാം. പക്ഷെ പ്രൊഡ്യൂസര്‍ അത് മറ്റാരുമല്ല. ലുക്സാം സദാനന്ദന്… എല്ലാവര്ക്കും അറിയാന്‍ സാധ്യത ഉണ്ട്. സാള്‍ട്ട് ആന്‍ഡ് പേപ്പര്‍ പിന്നെ നിദ്ര ഒക്കെ പ്രൊഡ്യൂസ് ചെയ്ത ആളാണ്… കൂടാതെ മറ്റൊന്ന് കൂടെ ഉണ്ട് സ്റ്റേറ്റ് അവാര്‍ഡ് വാങ്ങിയ പ്രൊഡ്യൂസര്‍…
ഇത്രേം പറഞ്ഞത് വേറൊന്നും കൊണ്ടല്ല … ഞാന്‍ കണ്ടതില്‍ വച്ച് ഒരു പ്രപഞ്ചത്തെ എങ്ങനെയൊക്കെ തള്ളി മറിക്കാം അങ്ങനെയൊക്കെ തള്ളി മറക്കാന്‍ കഴിവുള്ള ഒരാളാണ് ഈ മഹാന്… ഫ്രോഡുകളെ പല വിധത്തില്‍ കണ്ടിട്ടുണ്ട്… എന്നാലിതാദ്യമായിട്ടാണ് ഇങ്ങനെ ഒരു ഫ്രോഡിനെ കാണുന്നത്…
ഒരു വര്‍ഷവും മൂന്നു മാസങ്ങള്‍ക്കും മുന്‍പാണ് ഞാന്‍ ഈ ഫോഡിനെ പരിചയപ്പെടുന്നത്… ഞാനൊരു കടുത്ത സിനിമ പ്രേമി ആണെന്നുള്ള കാര്യം എന്റെ എല്ലാ സുഹൃത്തുകള്‍ക്കും അറിയാമല്ലോ… അത് കൊണ്ട് തന്നെ സിനിമ ഫീല്‍ഡില്‍ വര്‍ക്ക് ചെയുന്ന ഒരാളുമായി കോണ്ടാക്ട് കീപ് ചെയ്തു പോകാന്‍ എനിക്ക് താല്പര്യമുണ്ടായിരുന്നു… അത് കൊണ്ട് തന്നെ ഈ കോണ്ടാക്ട് നല്ല രീതിയില്‍ മുന്‍പോട്ടു പോയി… അങ്ങനെ ഇടക്കൊക്കെ ബാംഗ്ലൂര്‍ വരുമ്പോ ഈ കോടിശ്വരനെ കാണാറുണ്ടായിരുന്നു … അന്നൊന്നും അറിയില്ലായിരുന്നു ഈ മഹാന്റെ ഉള്ളില്‍ തള്ളി മറക്കാനുള്ള ഒരു പ്രത്യേക കഴിവ് ഒളിച്ചിരുപ്പുണ്ടെന്നു… അന്നൊക്കെ അത് കേട്ട് വിശ്വസിച്ചു പോയി.. മറ്റൊന്നുമല്ല.. ഇങ്ങനെ രണ്ടു പടങ്ങള്‍ പ്രൊഡ്യൂസ് ചെയ്ത മഹാന് ആയിരുന്നിലെ എന്റെ തൊട്ടു മുന്പില് ഇരുന്നിരുന്നെ…
അങ്ങനെ അത്യാവശ്യം നല്ല കമ്പനി ആയ സമയത്താണ് ഈ മഹാന് എന്നെ വിളിച്ചു ഒരു സിനിമ സംബന്ധമായ കാര്യം പറയാന്‍ ഇടയുണ്ടായത്… ഇന്‍ഫിലിം ബ്രാന്‍ഡിംഗ്!!! കൂടെ കൂടുന്നോ എന്നായിരുന്നു ചോദ്യം… തീര്‍ച്ചയായും സിനിമയെ സ്നേഹിക്കുന്ന ഒരാളെന്ന നിലയില്‍ ഞാന്‍ ആ ജോലിയില്‍ എങ്ങനെ ആയാലും താല്പര്യം പ്രകടിപ്പിക്കും… എന്നോട് ബാംഗ്ലൂരില്‍ ഉള്ള ജോലി കളഞ്ഞിട്ടു വരാനാണ് ഇദ്ദേഹം ആദ്യം പറഞ്ഞത്… എന്റെ കുടുംബത്തിന്റെ ഭാഗ്യത്തിന് കമ്പനിക്കാര് എന്നെ ആ കമ്പനിയില്‍ നിന്ന് പോകാന്‍ അനുവദിച്ചില്ല… അതിന് കമ്പനിയോട് ഇന്ന് നന്ദി പറയുന്നു… എന്നിട്ടങ്ങനെ കുറച്ചു നാള് ആ പേരും പറഞ്ഞു എന്റെ ചിലവില്‍ ആയിരുന്നു എല്ലാം … എങ്ങനെയൊക്കെ എന്റെ കയ്യില്‍ നിന്നും പണം വാങ്ങാം അങ്ങനെയൊക്കെ വാങ്ങി…
നല്ലൊരു മനുഷ്യന് എന്നുള്ള ഒരു തോന്നലാണ് എന്നെ അന്ന് അതിനൊക്കെ പ്രേരിപ്പിച്ചത്… ഇന്നതില്‍ നല്ല കുറ്റബോധം ഉണ്ട്.. പലരും എന്നോട് പറഞ്ഞതാണ് ഇദ്ദേഹം ഒരു ഫ്രോഡ് ആണ് കമ്പനി വേണ്ട പറ്റിക്കും എന്നൊക്കെ.. അന്നവരുടെ വാക്കുകള്‍ക്കൊന്നും വില കല്പിക്കാതെ ഞാന്‍ മുന്നോട്ടു പോയി… ഇന്‍ഫിലിം ബ്രാന്റിങിന്റെ ഭാഗമായി ഞാന്‍ നാലഞ്ചു നിര്‍മാതാക്കളെ വിളിച്ചു എല്ലാം ശരിയാക്കുക വരെ ഉണ്ടായതാ.. പിന്നീട് അത് ഉപേക്ഷിക്കാന്‍ എന്തോ എനിക്ക് തോന്നി.. ഉപേക്ഷിക്കാന്‍ പല കാരണങ്ങളും ഉണ്ട് എല്ലാം വിശദീകരിച്ചു എഴുതുന്നില്ല… പിന്നീട് കുറച്ചു കാലയാളവുകള്ക്കു ശേഷം എന്നോട് ഈ മഹാന് സിനിമ നിര്മാണത്തിലോട്ടു തിരിച്ചു വരികയാണെന്നും എനിക്ക് നല്ല അവസരങ്ങള്‍ തരുമെന്നും പറഞ്ഞു… അതും മറ്റൊരു തട്ടിപ്പ് ആയിരുന്നുവെന്ന് മനസിലാക്കാന്‍ നല്ല സമയമെടുത്തു… കൗടില്യനും മറ്റൊരു മലയാള സിനിമയും ആണ് ഈ മഹത്വ്യക്തി ഒരേ സമയം അനൗന്‍സ് ചെയ്തത്…
എന്തിരുന്നാലും ഈ രണ്ടു സിനിമയിലും എനിക്കവസരങ്ങള്‍ ഉണ്ടെന്ന് ലുക്സാം മഹാന് പറഞ്ഞിരുന്നു… അത് കേട്ടൊക്കെ വിശ്വസിച്ചു അങ്ങേരുടെ കൂടെ കൂടി… സിനിമയുടെ ഭാഗമായി എന്റെ കൈയില്‍ നിന്നും മൂന്നര ലക്ഷത്തോളം ഇദ്ദേഹം ഓരോ കാര്യങ്ങള്‍ പറഞ്ഞു വാങ്ങിയിട്ടുണ്ട്… ആള്‍ക്കും വാലാട്ടിക്കും ഉള്ള മൊബൈല്‍ റീചാര്‍ജുകള്‍, ബസ് ടിക്കറ്റ്സ്, ബാംഗ്ലൂര്‍ വച്ചുള്ള ഫോട്ടോ ഷൂട്ടിനും, മുന്തിയ ഹോട്ടല്‍ താമസത്തിനും എന്തിന് സിനിമയുടെ പൂജയ്ക്ക് വരെ ഇദ്ദേഹം എന്റെ പണം വച്ചാണ് എനിക്കിട്ടു തന്നെ പണി തന്നു കൊണ്ടിരുന്നത്… പണം ഉണ്ടായിട്ടല്ല… ഞാന്‍ പണം കൊടുത്തത്.. വിശ്വസിച്ചുപോയി … സിനിമ എന്റെ സ്വപനം ആയിരുന്നു… സിനിമയോടുള്ള സ്നേഹം കൊണ്ട് മാത്രമാണ് ഞാന്‍ ഈ മഹാന് പണം കൊടുത്തത്.. മാത്രമല്ല ഒരു ഏട്ടനേക്കാള്‍ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്നു അന്നൊക്കെ.
എന്നോട് ഓരോ ദിവസവും രാവിലെ ഗുഡ് മോര്‍ണിംഗ് പറയുന്ന പോലെ ആണ് ഇദ്ദേഹം പണം ഇന്നെത്തും നാളെ എത്തും നാളെ തരാം ഇന്ന് തരാം മറ്റന്ന തരാമെന്നൊക്കെ പറഞ്ഞിരുന്നത്… അത് കേട്ട് ഞാന്‍ വിശ്വസിച്ചും പോയി.. എങ്ങനെ വിശ്വസിക്കാതിരിക്കും അങ്ങനെയല്ലേ ഓരോ കാര്യങ്ങളും എന്നോട് തള്ളി മറച്ചിട്ടുള്ളത്… ഇന്നിപ്പോള്‍ ഇദ്ദേഹം എനിക്ക് തന്ന ബാധ്യത ചെറുതൊന്നുമല്ല.. മൊത്തത്തില്‍ 4,11,000 ത്തോളം രൂപയുടെ കടബാധ്യത ആക്കി തന്നാണ് മഹാന് സ്ഥലം വിട്ടിരിക്കുന്നത്… കൂടാതെ മറ്റൊരു കാര്യം കൂടെ ഉണ്ട്… സിനിമ സംബന്ധമായി ഒരു വാലാട്ടിയെ ബാക്കില്‍ കൂട്ടി ആയിരുന്നു ഇദ്ദേഹത്തിന്റെ നടപ്പ്… വാലാട്ടി ആണേ വാലാട്ടന് അല്ല… പാവം പെട്ടുപോയതാണ് ഉറപ്പു (അത് വേറെ കഥ ). വാലാട്ടിയുടെയും മഹാന്റെയും ചെലവിനുള്ള പണം ഒക്കെ എന്റെ കൈയില്‍ നിന്നും വാങ്ങിയാണ് സ്ഥിരമായി പോയത്… ചാലക്കുടി ഹോട്ടലില്‍ അന്വേഷിച്ചാല്‍ അറിയാം അവര്‍ അവിടെ ചെന്ന് സിനിമയുടെ ഭാഗമായി താമസിച്ചത് വരെ… അന്നൊക്കെ അദ്ദേഹത്തെ ഒരു പൊട്ടനെ പോലെ വിശ്വസിച്ചു…
ഞാന്‍ ഒരു ‘അടിമകണ്ണ്’ തന്നെ ആയിരുന്നു …പണം വാങ്ങിയത് എങ്ങനെയെന്നൊക്കെ അറിയണ്ടേ സിനിമയുടെ പൂജ , സിനിമയുടെ ഫോട്ടോ ഷൂട്ട് , സിനിമയുടെ ഫേസ്ബുക്ക് പ്രൊമോഷന്, സിനിമാക്കാരുടെ താമസം, ട്രാവല്‍ ബസ് ടിക്കറ്റ്സ്, പിന്നെ ചിലവിനുള്ള പൈസ.. പുള്ളിയുടെ കയ്യില്‍ ഒരു രൂപപോലും ഇല്ലായിരുന്നു. പോയത് എന്റെ പോക്കറ്റില്‍ നിന്ന്.. പോയത് പോക്കറ്റില്‍ നിന്നല്ല പിന്നെ എന്റെ വേണ്ടപ്പെട്ട ചില സുഹൃത്തുക്കളുടെ കയ്യില്‍ നിന്നും… ബാംഗ്ലൂര്‍ വന്ന സമയത്ത് മൊത്തം ചിലവും എന്റെ കയ്യില്‍ നിന്നായിരുന്നു.. എന്തിനെന്റെ വണ്ടി വരെ ഈ മഹാന് ചെന്ന് ഇടിച്ചു പൊളിച്ചിട്ടുണ്ട്.. അതിന്റേം നഷ്ടം എനിക്ക് അതിനും ഞാനാ പണം എടുത്തത്… കൂടാതെ വണ്ടിയുടെ ഇന്‍ഷുറന്‍സ് അടക്കാന്‍ വരെ എന്റെ കൈയില്‍ നിന്നും പണം വാങ്ങി അതും പറ്റിച്ചു… എനിക്ക് താരം ഒരു സുഹൃത് കൊടുത്ത അയ്യായിരം രൂപയെ പെറ്റി ചോദിച്ചപ്പോളാണ് തെറ്റുന്നത് (അതും വേറെ കഥ ).
എന്നെ കൂടാതെ ഒരുപാട് സിനിമ മോഹികളെയും ഈ മഹാന് പറ്റിച്ചിട്ടുണ്ട്.. make a film make a difference എന്നായിരുന്നു ആ പറ്റിപ്പിന് പുള്ളി ഇട്ട പേര് … കഥ പോലും വായിക്കാതെ ഷോട്ട്ലിസ്റ്റ് ചെയ്ത് ഒരുപാട് സിനിമ പ്രേമികളുടെ ആശയങ്ങള്‍ നശിപ്പിച്ചു ചോര്‍ത്തി എന്ന് വേണമെങ്കില്‍ പറയാം… മൊത്തത്തില്‍ പറഞ്ഞാല്‍ ഈ പോസ്റ്റിട്ടത് വളരെ വിഷമത്തോട് കൂടിയാണ്… ഇത്രയും നാള് ഓരോ ആവശ്യത്തിന് സുഹൃത്തുക്കള്‍ പണം ചോദിക്കുമ്പോള്‍ കൊടുത്തു മാത്രം ശീലമുള്ള ഞാന്‍ ഇപ്പൊ കടകെണിയിലാണ്… ബാങ്കുകാര്‍ക്ക് എന്നും ഒരു പ്രിവിലേജ്ഡ് കസ്റ്റമര്‍ ആയിരുന്ന എനിക്കിന്ന് ഒരു ലോണ്‍ പോലും എടുക്കാന്‍ സാധിക്കില്ല.. ഈ പുന്നാര മോന് കാരണം. പണം പോയതല്ല എന്റെ പ്രധാന പ്രശ്നം. ഇനി ഒരു സിനിമ മോഹിക്കും ഈ അവസ്ഥ വരരുത്…
സിനിമയുടെ ഭാഗമായി ടെക്കി ബ്രെയിന്‍ ഫിലിംസിന്റെ എന്റെ പിള്ളേരെ കൊണ്ടും ഇദ്ദേഹം പട്ടിയെ പോലെ പണിഎടുപ്പിച്ചു. Mainly Unssk³kv section അവര്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്… എല്ലാം എന്നെ ഓര്‍ത്തു അവര്‍ സഹിച്ചു. അവരോടൊക്കെ ഞാന്‍ ഈ അവസരത്തില്‍ ക്ഷമ ചോദിക്കുന്നു… അന്ന് ഞാന്‍ ആ ജോലി ഉപേക്ഷിച്ചിരുന്നെങ്കില്‍ ഞാനും എന്റെ കുടുംബവും ഇന്ന് റോഡരികില്‍ തെണ്ടി നടക്കേണ്ട അവസ്ഥ ഉണ്ടാവുമായിരുന്നു… എന്തോ ദൈവവിളി കൊണ്ട് അന്നത് സംഭവിച്ചില്ല… ജോലി കളഞ്ഞു പോകുന്ന ഓരോ സിനിമ മോഹികള്‍ക്കും ഇതൊരു പാഠമാകാം… ഇതിലെ നടന് ഒരു പക്ഷെ സെവന്ത് ഡേയിലെ പ്രിത്വിരാജിനെ പോലെ പണം മുക്കി കൊണ്ട് പോയ സദാനന്ദന് ആവാം… പക്ഷെ ഇതെനിക്ക് സംഭവിച്ച അനുഭവ പാഠം ആണ്… ഇനി ആര്‍ക്കും ഈ അവസ്ഥ വരരുത് എന്നോര്‍ത്തു കൊണ്ടാണ് ഞാനിന്ന് ഇതെഴുതുന്നത്… ഇതിന്റെ ഭാഗമായി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.. ഈ മഹാനെ ആരെങ്കിലും കാണുകയാണെങ്കില്‍ ബാംഗ്ലൂര്‍, മുംബൈ, കൊച്ചി, കൊല്ലം പോലീസ് കമ്മീഷണര്‍ കാര്യാലയത്തില്‍ അറിയിക്കേണ്ടതാണ്… അല്ലെങ്കില്‍ എന്നെ എങ്കിലും അറിയിക്കണമെന്നഭ്യര്ഥിക്കുന്നു….കൂടാതെ എല്ലാ സിനിമാക്കാരും ഇങ്ങനെ അല്ലാട്ടോ … സിനിമ മേഖലയില്‍ വര്‍ക്ക് ചെയുന്ന ഒരുപാട് പേരെ എനിക്കറിയാം… ആദ്യമായാണ് ഇങ്ങനെ ഒരു ഫ്രോഡിനെ കാണുന്നത്… ഇവനൊക്കെയാണ് സിനിമയുടെ ശാപം… നല്ല മനസുകളും കുറെ ഉണ്ട്… എല്ലാം അറിഞ്ഞപ്പോ ഫുള്‍ support ഉണ്ട് എന്ന് പറഞ്ഞവര്‍ …മറക്കില്ല ആരെയും .