മെൽബൺ: വിംബിൾഡൺ മുൻ ചാമ്പ്യനും ലോക ഒന്നാം നമ്പർ ടെന്നീസ് താരവുമായിരുന്ന ആഷ്ലി ബാർട്ടി ആൺകുഞ്ഞിന് ജന്മം നൽകി.
കുട്ടി ജനിച്ച വിവരം ബാർട്ടി തന്നെയാണ് സാമൂഹ്യമാധ്യമ അക്കൗണ്ടിലൂടെ പങ്കുവച്ചത്. ഹെയ്ഡൻ എന്നാണ് കുട്ടിയുടെ പേരെന്നും താരം വെളിപ്പെടുത്തി.
രണ്ട് വർഷത്തിലേറെ ഡബ്ല്യുടിഎ റാങ്കിംഗിൽ ഒന്നാം സ്ഥാനം അലങ്കരിച്ച ബാർട്ടി, 2022-ലെ ഓസ്ട്രേലിയൻ ഓപ്പൺ നേട്ടത്തിന് പിന്നാലെ തന്റെ 25-ാം വയസിൽ വിരമിക്കൽ പ്രഖ്യാപിച്ച് ആരാധകരെ ഞെട്ടിച്ച താരമാണ്.
2019 ഫ്രഞ്ച് ഓപ്പൺ, 2020 വിംബിൾഡൺ എന്നീ ഗ്രാൻഡ്സ്ലാമുകളും ബാർട്ടി നേടിയിട്ടുണ്ട്. 2022 ജൂലൈയിലാണ് കാമുകൻ ഗാരി കിസിക്കിനെ ബാർട്ടി വിവാഹം ചെയ്തത്.