കൊടുവായൂർ: ആശ്രയപദ്ധതിയിൽ ഉൾപ്പെട്ട കൊടുവായൂർ പഞ്ചായത്തിലുള്ളവർക്ക് വിതരണം ചെയ്ത ധാന്യങ്ങൾ കേടായതാണെന്ന് പരാതി. ഇക്കഴിഞ്ഞദിവസം വലത്തുകാട്ടിലെ താമസക്കാർക്കു വിതരണം ചെയ്ത പരിപ്പ്, കടല എന്നിവയാണ് പുഴുകുത്തി ഉപയോഗിക്കാൻ കഴിയാതായത്. എന്നാൽ ഗുണനിലവാരം നോക്കി പരിശോധിച്ച ശേഷമേ ധാന്യങ്ങൾ വിതരണം നടത്താറുള്ളൂവെന്നും ആരോപണം രാഷ്ട്രീയ മുതലെടുപ്പിനാണെന്നും പഞ്ചായത്ത് പ്രസിഡന്റ് ജി.കൃഷ്ണപ്രസാദ് അറിയിച്ചു.
ആശ്രയപദ്ധതിയിൽ വിതരണം ചെയ്ത ധാന്യങ്ങൾ കേടായതെന്ന് പരാതി; ആരോപണം രാഷ്ട്രീയ മുതലെടുപ്പെന്ന് പഞ്ചായത്ത് പ്രസിഡന്റ്
